- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹൃദ പോരാട്ടത്തിൽ നെയ്മറിന്റെ ഇരട്ടഗോൾ മികവിൽ യുഎസിനെതിരെ ബ്രസീലിനു ജയം; അവസാന മിനിട്ടുകളിലെ രണ്ടു ഗോളിൽ മെക്‌സിക്കോയ്‌ക്കെതിരെ സമനില നേടി അർജന്റീനയും
മസാച്യൂസെറ്റ്‌സ്: സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ബ്രസീലിനു ജയം. അതേസമയം, ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ അർജന്റീന അവസാന മിനിട്ടുകളിൽ നേടിയ ഗോളുകളിലൂടെ മെക്‌സിക്കോയ്‌ക്കെതിരെ സമനില കൊണ്ടു തൃപ്തിപ്പെട്ടു. രണ്ടാം പകുതിയിൽ മൈതാനത്തിറങ്ങിയ നെയ്മറുടെ ഇരട്ട ഗോളുകളുടെ മികവിലാണ് ബ്രസീൽ അമേരിക്കയെ തോൽപ്പിച്ചത്. ഒന്നിനെതിര
മസാച്യൂസെറ്റ്‌സ്: സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ബ്രസീലിനു ജയം. അതേസമയം, ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ അർജന്റീന അവസാന മിനിട്ടുകളിൽ നേടിയ ഗോളുകളിലൂടെ മെക്‌സിക്കോയ്‌ക്കെതിരെ സമനില കൊണ്ടു തൃപ്തിപ്പെട്ടു.
രണ്ടാം പകുതിയിൽ മൈതാനത്തിറങ്ങിയ നെയ്മറുടെ ഇരട്ട ഗോളുകളുടെ മികവിലാണ് ബ്രസീൽ അമേരിക്കയെ തോൽപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളിനാണു ബ്രസീലിന്റെ ജയം.
തന്നെ പകരക്കാരുടെ ബെഞ്ചിൽ ഇരുത്തുന്നു എന്നു കോച്ച് ദുംഗയ്‌ക്കെതിരെ മുമ്പ് നെയ്മർ പരാതി ഉയർത്തിയിരുന്നു. പക്ഷേ, അമേരിക്കയ്‌ക്കെതിരായ മത്സരത്തിലും നെയ്മറെ പകരക്കാരുടെ ബെഞ്ചിലാണ് ദുംഗ ഇരുത്തിയിരുന്നത്. രണ്ടാം പകുതിയിൽ മാത്രമാണ് നെയ്മറെ കളത്തിൽ ഇറക്കിയതും. രണ്ടു ഗോൾ നേടിയാണ് നെയ്മർ ഇതിനു പ്രതികാരം ചെയ്തത്.
ഹൾക്ക് (ഒമ്പതാം മിനിട്ട്), റാഫിഞ്ഞ (64-ാം മിനിട്ട്) എന്നിവരാണ് മറ്റു സ്‌കോറർമാർ. 51, 67 മിനിട്ടുകളിലാണ് നെയ്മർ സ്‌കോർ ചെയ്തത്. 90-ാം മിനിറ്റിൽ വില്യംസിന്റെ വകയായിരുന്നു അമേരിക്കയുടെ ആശ്വാസഗോൾ. അമേരിക്കയ്‌ക്കെതിരെ ബ്രസീലിന്റെ തുടർച്ചയായ 10-ാം ജയമാണിത്. കൊസ്റ്റാറിക്കയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മൽസരത്തിലും ബ്രസീൽ ജയിച്ചിരുന്നു.
85-ാം മിനിറ്റിൽ അഗ്വേറോയും 89ൽ മെസിയും
കളി അവസാനിക്കാൻ അഞ്ചു മിനിട്ടു മാത്രമുള്ളപ്പോൾ സെർജിയോ അഗ്വേറോയും നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ലയണൽ മെസിയും നേടിയ ഗോളുകളാണ് അർജന്റീനയെ രക്ഷിച്ചത്. മെക്‌സിക്കോയ്‌ക്കെതിരെ പരാജയം മുന്നിൽ കണ്ട അർജന്റീന അവസാന മിനിട്ടുകളിലെ ഗോളുകളിലൂടെ സമനില നേടുകയായിരുന്നു.
കഴിഞ്ഞ ദിവസം ബൊളീവിയയ്‌ക്കെതിരെ നേടിയ എതിരില്ലാത്ത ഏഴു ഗോൾ വിജയത്തിന്റെ തിളക്കത്തിലാണ് മെക്‌സിക്കോയ്‌ക്കെതിരെ അർജന്റീന ഇറങ്ങിയത്. സൂപ്പർ താരങ്ങളായ ഹാവിയർ ഹെർണാണ്ടസ് (19-ാം മിനിറ്റ്, പെനാൽറ്റി), ഹെക്ടർ ഹെരേര (70-ാം മിനിറ്റ്) എന്നിവരുടെ ഗോളുകൾ മെക്‌സിക്കോയുടെ വിജയം ഉറപ്പിച്ചുവെന്നു തന്നെയാണ് കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴും ഫുട്‌ബോൾ ലോകം കരുതിയിരുന്നത്. എന്നാൽ, സൂപ്പർ താരങ്ങൾ അവസാന നിമിഷത്തിൽ ഗോൾ നേടിയതോടെ സമനില കൊണ്ട് അർജന്റീന രക്ഷപ്പെടുകയായിരുന്നു.