- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവർട്ടൺ പന്തിൽ തൊടുമ്പോൾ കുരങ്ങന്മാരുടെ ശബ്ദം കൊണ്ടുനിറഞ്ഞ് സ്റ്റേഡിയം; സഹികെട്ട് കളിതീരാൻ നേരം നടുവിരൽ നിവർത്തി പ്രതികാരം; ആക്രമിക്കാൻ ഇരച്ചുകയറി ആരാധകർ; വംശീയ വെറിയുടെ ശബ്ദകോലാഹലത്തിൽ ഒരു ഫുട്‌ബോൾ താരം പൊട്ടിക്കരഞ്ഞതിങ്ങനെ
തെമ്മാടികളായ ഫുട്‌ബോൾ ആരാധകരുടെ നാടാണ് യൂറോപ്പ്. ഫിഫയും യുവേഫയും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും നിറത്തിന്റെയും വംശത്തിന്റെയും പേരിൽ അധിക്ഷേപിക്കപ്പെടുന്ന താരങ്ങളുടെ എണ്ണം കുറവല്ല. ഏറ്റവുമൊടുവിൽ വംശീയ വെറിക്ക് ഇരയാകേണ്ടിവന്നത് ബ്രസീലുകാരൻ എവർട്ടൺ ലൂയിസാണ്. സെർബിയയിലെ പാർട്ടിസാൽ ബെൽഗ്രേഡിന്റെ താരമായ എവർട്ടണെ അധിക്ഷേപിച്ചത് റാഡ് ക്ലബ്ബിന്റെ ആരാധകരും. മൈതാനത്ത് കളി നടക്കുമ്പോൾ എവർട്ടൺ പന്തുതൊടുമ്പോഴൊക്കെ കൂക്കിവിളിച്ചും കുരങ്ങിന്റെ ശബ്ദമുണ്ടാക്കിയുമാണ് കാണികൾ വംശീയ വിദ്വേഷം പ്രകടിപ്പിച്ചത്. ചില ആരാധകർ എവർട്ടണെതിരെ ബാനറുകളുമുയർത്തി. മനംനൊന്ത് പന്തുകളിക്കേണ്ടിവന്ന താരം കളിതീർന്നയുടൻ തന്നെ അധിക്ഷേപിച്ച കാണികൾക്ക് നേർക്ക് നടുവിരൽ ഉയർത്തിക്കാട്ടി ശക്തമായി പ്രതിഷേധിച്ചു. താരത്തിന്റെ ചെയ്തിയോട് വളരെ ക്ഷോഭിച്ച ആരാധകർ മൈതാനതത്തേയ്ക്ക് ഇരച്ചുകയറുമെന്നുപോലും തോന്നിപ്പിച്ചു. കാണികളെ അധിക്ഷേപിച്ചുവെന്നാരോപിച്ച് റാഡിന്റെ താരങ്ങളും എവർട്ടണോട് തട്ടിക്കയറി. സംഘർഷമുണ്ടാകുമെന്ന് ഉറപ്പിച്ച പൊലീസ് എവർ
തെമ്മാടികളായ ഫുട്‌ബോൾ ആരാധകരുടെ നാടാണ് യൂറോപ്പ്. ഫിഫയും യുവേഫയും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും നിറത്തിന്റെയും വംശത്തിന്റെയും പേരിൽ അധിക്ഷേപിക്കപ്പെടുന്ന താരങ്ങളുടെ എണ്ണം കുറവല്ല. ഏറ്റവുമൊടുവിൽ വംശീയ വെറിക്ക് ഇരയാകേണ്ടിവന്നത് ബ്രസീലുകാരൻ എവർട്ടൺ ലൂയിസാണ്. സെർബിയയിലെ പാർട്ടിസാൽ ബെൽഗ്രേഡിന്റെ താരമായ എവർട്ടണെ അധിക്ഷേപിച്ചത് റാഡ് ക്ലബ്ബിന്റെ ആരാധകരും.
മൈതാനത്ത് കളി നടക്കുമ്പോൾ എവർട്ടൺ പന്തുതൊടുമ്പോഴൊക്കെ കൂക്കിവിളിച്ചും കുരങ്ങിന്റെ ശബ്ദമുണ്ടാക്കിയുമാണ് കാണികൾ വംശീയ വിദ്വേഷം പ്രകടിപ്പിച്ചത്. ചില ആരാധകർ എവർട്ടണെതിരെ ബാനറുകളുമുയർത്തി. മനംനൊന്ത് പന്തുകളിക്കേണ്ടിവന്ന താരം കളിതീർന്നയുടൻ തന്നെ അധിക്ഷേപിച്ച കാണികൾക്ക് നേർക്ക് നടുവിരൽ ഉയർത്തിക്കാട്ടി ശക്തമായി പ്രതിഷേധിച്ചു.
താരത്തിന്റെ ചെയ്തിയോട് വളരെ ക്ഷോഭിച്ച ആരാധകർ മൈതാനതത്തേയ്ക്ക് ഇരച്ചുകയറുമെന്നുപോലും തോന്നിപ്പിച്ചു. കാണികളെ അധിക്ഷേപിച്ചുവെന്നാരോപിച്ച് റാഡിന്റെ താരങ്ങളും എവർട്ടണോട് തട്ടിക്കയറി. സംഘർഷമുണ്ടാകുമെന്ന് ഉറപ്പിച്ച പൊലീസ് എവർട്ടണ് ചുറ്റും സംരക്ഷണം തീർത്താണ് താരത്തെ ഡ്രെസ്സിങ് റൂമിലെത്തിച്ചത്.
എന്നാൽ, താൻ നേരിട്ട വംശീയ വിദ്വേഷത്തിൽ മനംനൊന്ത് കരഞ്ഞുകൊണ്ടാണ് എവർട്ടൺ മൈതാനം വിട്ടത്. മത്സരത്തിൽ 1-0ന് പാർട്ടിസാൻ വിജയിച്ചെങ്കിലും അവരുടെ താരങ്ങൾക്കും ഈ മത്സരം തെല്ലും സന്തോഷം പകർന്നില്ല. സെർബിയൻ ലീഗിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് പാർട്ടിസാൻ ഇപ്പോൾ.
മത്സരശേഷം മാദ്ധ്യമങ്ങളെക്കണ്ടപ്പോഴും എവർട്ടൺ തന്റെ നിരാശ മറച്ചുവച്ചില്ല. 90 മിനിറ്റും അധിക്ഷേപം നേരിടേണ്ടിവന്നത് തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്ന് എവർട്ടൺ പറഞ്ഞു. തന്നെ തല്ലാൻ വന്ന റാഡ് താരങ്ങളുടെ പ്രവർത്തിയാണ് കൂടുതൽ ഞെട്ടലുണ്ടാക്കിയത്. കാണികളെ ശാന്തരാക്കുന്നതിന് പകരം അവരുടെ വെറി ആളിക്കത്തിക്കുന്ന നിലപാടാണ് താരങ്ങൾ പുറത്തെടുത്തതെന്നും എവർട്ടൺ കുറ്റപ്പെടുത്തി.
എന്തായാലും സെർബിയൻ ഫുട്‌ബോൾ ഫെഡറേഷനിൽനിന്നും പാർട്ടിസാൻ ക്ലബ്ബിൽനിന്നും എവർട്ടണ് അച്ചടക്ക നടപടി നേരിടേണ്ടിവരും. ക്ലബ്ബ് നടപടിയെടുക്കുമെന്ന് പാർട്ടിസാൻ കോച്ച് മാർക്കോ നിക്കോലിക് പറഞ്ഞു. കൗതുകകരമായ വസ്തുത, മാർക്കോയെ കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹം പരിശീലിപ്പിച്ചിരുന്ന ഒളിമ്പിയ ല്യുബ്ലിയാനയിൽനിന്ന് പുറത്താക്കിയത് അവിടുത്തെ ഒരു താരത്തെ വംശീയമായി അധിക്ഷേപിച്ചതാനായിരുന്നു എന്നതാണ്.