- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാദിഷ്ടമായ കടച്ചക്ക തോരൻ ഉണ്ടാക്കുന്നതെങ്ങനെ?
സ്വാദിഷ്ടമായ കടച്ചക്ക തോരൻ ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ : 1. കടച്ചക്ക/ശീമച്ചക്ക 2 കപ്പ്, നീളത്തിൽ അരിഞ്ഞത് 2. മാങ്ങ 3 ടേബിൾ സ്പൂൺ 3. തേങ്ങ - 1/2 കപ്പ് 4. ജീരകം - 1 ടീ സ്പൂൺ 5. മഞ്ഞൾപ്പൊടി - ഒരു നുള്ള് 6. ഉപ്പ് - പാകത്തിന് നീളത്തിൽ അരിഞ്ഞ ശീമച്ചക്ക തേങ്ങയും ജീരകവും മഞ്ഞൾപ്പൊടിയും ഉപ്പുംകൂടി അരച്ച അരപ്പും ചേർത്ത് വേവിക്കാൻ വെയ്ക്കുക. മുക്കാൽ വേവാകു
സ്വാദിഷ്ടമായ കടച്ചക്ക തോരൻ ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ :
1. കടച്ചക്ക/ശീമച്ചക്ക 2 കപ്പ്, നീളത്തിൽ അരിഞ്ഞത്
2. മാങ്ങ 3 ടേബിൾ സ്പൂൺ
3. തേങ്ങ - 1/2 കപ്പ്
4. ജീരകം - 1 ടീ സ്പൂൺ
5. മഞ്ഞൾപ്പൊടി - ഒരു നുള്ള്
6. ഉപ്പ് - പാകത്തിന്
നീളത്തിൽ അരിഞ്ഞ ശീമച്ചക്ക തേങ്ങയും ജീരകവും മഞ്ഞൾപ്പൊടിയും ഉപ്പുംകൂടി അരച്ച അരപ്പും ചേർത്ത് വേവിക്കാൻ വെയ്ക്കുക. മുക്കാൽ വേവാകുമ്പോൾ നീളത്തിലരിഞ്ഞ മാങ്ങയും ചേർക്കുക. കടുക്പൊട്ടിച്ച് അല്പം കറിവേപ്പിലയും ചേർത്തിളക്കിയെടുക്കുക.
കുറിപ്പ്: ഇതു ചോറിന്റെ കൂടെ മാത്രമല്ല, ചപ്പാത്തി എന്നിവയുടെ കൂടെയും കഴിക്കാവുന്നതാണ്. ശീമച്ചക്കയുടെ കൂടെ മാങ്ങ ചേർക്കുന്നതു കാരണം, ഒരു ചെറിയ പുളിരസവും കൂടെയുണ്ടാകും.
Next Story