- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിങ്കമതം പിളർന്നു! വിട്ടുപോയവരുടെ മതം ഇനി ഡിങ്കോയിസം (മ); പുതിയ മതത്തിൽ താൻ മാത്രമായതിനാൽ ആരും കൊഴിയില്ലെന്നു സമൂസ ത്രികോണാധ്യായ
തിരുവനന്തപുരം: സ്പൂഫ് മതമായ ഡിങ്കോയിസം പിളർന്നു. ഹോമിയോ ചികിത്സയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണു ഡിങ്കമതം പിളർന്നത്. പ്രമുഖ ഡിങ്കോയിസ്റ്റും ഡിങ്കമത വിശ്വാസികളുടെ ആത്മീയാചര്യാനുമായ സമൂസ ത്രികോണാധ്യായയാണ് പിളർപ്പ് വാർത്ത പ്രഖ്യാപിച്ചത്. പുതിയ മതം ഡിങ്കോയിസം (മ) എന്നറിയപ്പെടുമെന്നും സമൂസ പറഞ്ഞു. തത്കാലം ഈ മതത്തിൽ താൻ മാത്രമേ ഉണ്ടാകൂ എന്നാണ് സമൂസ പറയുന്നത്. അപ്പോൾ തന്റെ മതത്തിൽ നിന്നും ആരും കൊഴിഞ്ഞുപോകില്ലല്ലോ എന്നാണു സമൂസയുടെ ആശ്വാസം. ശാസ്ത്രത്തിന്റെ പേരിലാണ് മതം പിളർന്നത് എന്ന് ആശ്വസിക്കുമ്പോഴും ലോകമെമ്പാടുമുള്ള ഡിങ്കമതവിശ്വാസികൾ മതത്തിന്റെ ഭാവിയെച്ചൊല്ലി ആശങ്കയിലാണത്രെ. മതവിശ്വാസത്തേയും കാലങ്ങളായി പ്രചരിച്ചു പോന്ന ആചാരങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് രൂപം കൊണ്ടതാണു ഡിങ്കമതം. സ്പൂഫ് മതത്തിന്റെ പുതിയ പതിപ്പും മാനവികതയെ അടിസ്ഥാനമാക്കിയുള്ളതാണ്. സമൂസ ത്രികോണാധ്യായയെ ഡിങ്കമതത്തിൽ നിന്ന് പുറത്താക്കിയതോടെയാണ് പുതിയ മതം രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് സമൂസ പറയുന്നുണ്ട്. ഡിങ്കനെ തൊട്ടുകളിക്കേണ
തിരുവനന്തപുരം: സ്പൂഫ് മതമായ ഡിങ്കോയിസം പിളർന്നു. ഹോമിയോ ചികിത്സയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണു ഡിങ്കമതം പിളർന്നത്.
പ്രമുഖ ഡിങ്കോയിസ്റ്റും ഡിങ്കമത വിശ്വാസികളുടെ ആത്മീയാചര്യാനുമായ സമൂസ ത്രികോണാധ്യായയാണ് പിളർപ്പ് വാർത്ത പ്രഖ്യാപിച്ചത്. പുതിയ മതം ഡിങ്കോയിസം (മ) എന്നറിയപ്പെടുമെന്നും സമൂസ പറഞ്ഞു.
തത്കാലം ഈ മതത്തിൽ താൻ മാത്രമേ ഉണ്ടാകൂ എന്നാണ് സമൂസ പറയുന്നത്. അപ്പോൾ തന്റെ മതത്തിൽ നിന്നും ആരും കൊഴിഞ്ഞുപോകില്ലല്ലോ എന്നാണു സമൂസയുടെ ആശ്വാസം.
ശാസ്ത്രത്തിന്റെ പേരിലാണ് മതം പിളർന്നത് എന്ന് ആശ്വസിക്കുമ്പോഴും ലോകമെമ്പാടുമുള്ള ഡിങ്കമതവിശ്വാസികൾ മതത്തിന്റെ ഭാവിയെച്ചൊല്ലി ആശങ്കയിലാണത്രെ.
മതവിശ്വാസത്തേയും കാലങ്ങളായി പ്രചരിച്ചു പോന്ന ആചാരങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് രൂപം കൊണ്ടതാണു ഡിങ്കമതം. സ്പൂഫ് മതത്തിന്റെ പുതിയ പതിപ്പും മാനവികതയെ അടിസ്ഥാനമാക്കിയുള്ളതാണ്. സമൂസ ത്രികോണാധ്യായയെ ഡിങ്കമതത്തിൽ നിന്ന് പുറത്താക്കിയതോടെയാണ് പുതിയ മതം രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് സമൂസ പറയുന്നുണ്ട്. ഡിങ്കനെ തൊട്ടുകളിക്കേണ്ടെന്ന് ഇണ്ടാസും കിട്ടിയിട്ടുണ്ടെന്നു പറയുന്നു. നാളെയാണ് പുതിയ ഡിങ്കമതം നിലവിൽ വരുന്നത്.