ഹൃദയത്തിൽകൂരമ്പായി തറച്ചു കയറുന്ന നഷ്ടപ്രണയത്തിന്റെ തീവ്രത മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഒരു ഷോർട്ട് ഫിലിമാണ് ബ്രേക്ക് ജേർണി. അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നു. ദുബൈയിലെ ഒരു പറ്റം ചെറുപ്പക്കാർ ചേർന്നാണ് ഈ ഹ്രസ്വ ചിത്രം അണിയിച്ചൊരുക്കിയത്.

അലക്‌സ് ജോസെഫിനും , അഭിലാഷ് എസ് കുമാറിനും ചേർന്നെഴുതിയ തിരക്കഥ മികച്ചതാണ്. അനൂപ് കുമ്പനാട് ആണ് ചിത്രത്തിലെ ' സ്റ്റോറി കൺസൾട്ടന്റ്‌റ്'.ചിത്രത്തിൽ ചെറിയാൻ കെ ചെറിയാൻ ( സി കെ സി ) എന്ന നായക കഥാപാത്രത്തെ ചെയ്തിരിക്കുന്നത് ആസിഫ് യോഗി എന്ന യുവ നടനാണ്.

ഭാര്യയോടും കാമുകിയോടും ജോലിക്കാരിയോടും മകളോടും വെത്യസ്ത ഭാവങ്ങളിൽ ഇടപെടുന്ന സങ്കീർണ്ണമായ കഥാപാത്രത്തെ പോലും ആസിഫ് അനായാസമായി അഭിനയിച്ചു ഫലിപിച്ചിട്ടുണ്ട് നായകനോടൊപ്പം നിൽക്കുന്ന പ്രകടനമാണ് ചിത്രത്തിലെ നായിക സിതാര കാഴ്ചവെച്ചിട്ടുള്ളത്. ശ്രീകാന്തിന്റെയും സജ്ജിന്റെയും അഭിനയം ഉജ്ജ്വലം എന്ന് പറയാതിരിക്കാൻ വയ്യ .

ക്യാമറ കൊണ്ട് ദൃശ്യ വിസ്മയം തീർത്തിരിക്കുകയാണ് അലക്‌സ് ജോസഫ് . ഈ ലഘു ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയതിയതിൽ 'അലക്‌സ് ജോസഫ് മാജിക്കിന്' വലിയൊരു പങ്കുണ്ട് .വരുൺ ശ്രീകുമാറിന്റെ എഡിറ്റിങ്ങും ശേഖർ മേനോന്റെ സംഗീതവും മികച്ചതാണ്.

 കലയേയും സംഗീതത്തെയും സ്‌നേഹിക്കുന്ന ദുബായിലെ വ്യവസായ പ്രമുഖനായ ഹർഷവർധൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.