- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാറിടമില്ലാത്ത സ്ത്രീകൾക്ക് എന്തുകൊണ്ട് നെഞ്ച് പുറത്ത് കാട്ടിക്കൂടാ? ബ്രെസ്റ്റ് ക്യാൻസർ വിപത്തിനെതിരേ നെഞ്ചുയർത്തിക്കാട്ടി മാസ്റ്റക്ടമി കഴിഞ്ഞ ഒരു യുവതിയുടെ ബോധവൽക്കരണം വൈറലാകുമ്പോൾ
സ്തനാർബുദത്തിനെതിരേ പലതരത്തിലുള്ള ബോധവത്കരണങ്ങൾ ഇതിനകമുണ്ടായിട്ടുണ്ട്,. എന്നാൽ ഈ വിപത്തിനെ തുടക്കത്തിലേ തിരിച്ചറിഞ്ഞ് അതിൽനിന്ന് മുക്തരാകേണ്ടതിന്റെ ആവശ്യകത മരിയാന മിൽവാർഡ് എന്ന 33-കാരി നമ്മോട് പറയുന്നത് മറ്റൊരു തരത്തിലാണ്. അർബുദത്തെത്തുടർന്ന് ഇരു സ്തനങ്ങളും നീക്കം ചെയ്ത മരിയാന, തന്റെ നെഞ്ച് തുറന്നുകാട്ടിയാണ് ലോകത്തോട് ഈ രോഗത്തിനെതിരേ പോരാടാൻ ആവശ്യപ്പെടുന്നത്. ഇരട്ട മാസ്റ്റക്ടമി നടത്തിയ മരിയാന ഒരു പള്ളിയിൽവച്ചാണ് തന്റെ മേലുടുപ്പ് മാറ്റി മാറിടം പ്രദർശിപ്പിച്ച് രോഗത്തിനെതിരായ പ്രചാരണത്തിന്തുടക്കമിട്ടത്. പിന്നീടവർ ബ്രസീലിലെ റിയോ ഡി ജനൈറോയിലുള്ള 200-ലേറെ പള്ളികളിൽ ഈ പ്രചാരണം സംഘടിപ്പിച്ചു. പലരും ഇതിനെതിരേ രംഗത്തെത്തിയെങ്കിലും സ്തനാർബുദത്തോട് പോരാടുന്ന രോഗികൾക്കുള്ള തന്റെ സന്ദേശമാണിതെന്നും തന്റെ അതിജീവന കഥ അവരെ ഉത്തേജിപ്പിക്കുമെന്നും മരിയാന പറയുന്നു. കഴിഞ്ഞയാഴ്ച സാവോ പെദ്രോ നഗരത്തിലും മരിയാന സ്തനാർബുദത്തിനെതിരേ പ്രസംഗിക്കാനെത്തി. ബ്രസീലിയൻ സേനയിൽ നഴ്‌സായിരുന്ന മരിയാനയ്ക്ക് 2009-ലാണ് സ്താനാർബു
സ്തനാർബുദത്തിനെതിരേ പലതരത്തിലുള്ള ബോധവത്കരണങ്ങൾ ഇതിനകമുണ്ടായിട്ടുണ്ട്,. എന്നാൽ ഈ വിപത്തിനെ തുടക്കത്തിലേ തിരിച്ചറിഞ്ഞ് അതിൽനിന്ന് മുക്തരാകേണ്ടതിന്റെ ആവശ്യകത മരിയാന മിൽവാർഡ് എന്ന 33-കാരി നമ്മോട് പറയുന്നത് മറ്റൊരു തരത്തിലാണ്. അർബുദത്തെത്തുടർന്ന് ഇരു സ്തനങ്ങളും നീക്കം ചെയ്ത മരിയാന, തന്റെ നെഞ്ച് തുറന്നുകാട്ടിയാണ് ലോകത്തോട് ഈ രോഗത്തിനെതിരേ പോരാടാൻ ആവശ്യപ്പെടുന്നത്.
ഇരട്ട മാസ്റ്റക്ടമി നടത്തിയ മരിയാന ഒരു പള്ളിയിൽവച്ചാണ് തന്റെ മേലുടുപ്പ് മാറ്റി മാറിടം പ്രദർശിപ്പിച്ച് രോഗത്തിനെതിരായ പ്രചാരണത്തിന്തുടക്കമിട്ടത്. പിന്നീടവർ ബ്രസീലിലെ റിയോ ഡി ജനൈറോയിലുള്ള 200-ലേറെ പള്ളികളിൽ ഈ പ്രചാരണം സംഘടിപ്പിച്ചു. പലരും ഇതിനെതിരേ രംഗത്തെത്തിയെങ്കിലും സ്തനാർബുദത്തോട് പോരാടുന്ന രോഗികൾക്കുള്ള തന്റെ സന്ദേശമാണിതെന്നും തന്റെ അതിജീവന കഥ അവരെ ഉത്തേജിപ്പിക്കുമെന്നും മരിയാന പറയുന്നു.
കഴിഞ്ഞയാഴ്ച സാവോ പെദ്രോ നഗരത്തിലും മരിയാന സ്തനാർബുദത്തിനെതിരേ പ്രസംഗിക്കാനെത്തി. ബ്രസീലിയൻ സേനയിൽ നഴ്‌സായിരുന്ന മരിയാനയ്ക്ക് 2009-ലാണ് സ്താനാർബുദം പിടിപെട്ടത്. 24-ാം വയസ്സിൽ രണ്ട് സ്തനങ്ങളും നീക്കം ചെയ്യേണ്ടിവന്നുവെങ്കിലും അവർ രോഗത്തെ അതിജീവിച്ചു. തന്റെ മാറിടം തുറന്നുകാട്ടി പ്രസംഗിക്കുന്നതിലൂടെ, രോഗികൾക്ക് അതൊരു ഉത്തേജനമായി മാറും. രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ മറ്റുള്ളവർക്കും പ്രചോദനമാകും-മരിയാന പറയുന്നു.
തന്റെ കഥ പറഞ്ഞശേഷം ഉടുപ്പുയർത്തി മാറിടം കാണിക്കുമ്പോൾ അത് കാണേണ്ടെന്ന് പറഞ്ഞ് മുഖം തിരിക്കുന്നവർ വളരെക്കുറച്ച് മാത്രമാണെന്ന് മരിയാന പറയുന്നു. കൂടുതൽ പേരും വളരെ വികാരാധീനരാവുകയും തന്നെ ആശ്ലേഷിക്കുകയുമാണ് ചെയ്യുന്നത്. താൻ ചെയ്യുന്ന പ്രവർത്തിയുടെ മഹത്വം അവർക്ക് ബോധ്യപ്പെട്ടതായി പലരും പറഞ്ഞതായും മരിയാന വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽനിന്ന് കിട്ടുന്ന പിന്തുണയും സ്്താനാർബുദത്തിനെതിരായ പോരാട്ടം തുടരാൻ അവരെ പ്രേരിപ്പിക്കുന്നു.
മാറിടം മറച്ചുവെക്കണമെന്നാണ് ചിലരുടെ വിമർശനം. എന്നാൽ, എനിക്കൊന്നും മറച്ചുവെക്കാനില്ല. രോഗം എന്നിൽനിന്ന് കവർന്നെടുത്തത് എന്താണെന്ന് ലോകം അറിയണം. രോഗത്തിന്റെ ഭീകരാവസ്ഥ മറ്റുള്ളവർക്ക് ബോധ്യപ്പെടണം. അതിനുവേണ്ടിയാണ് ഈ പ്രചാരണം. രോഗം വരുന്നവർ അതിൽനിന്ന് മുക്തിതേടാനുള്ള കരുത്താർജിക്കാനും മറ്റുള്ളവർ പ്രതിരോധം ശക്തമാക്കാനും ഇതുവഴി സാധിക്കുമെന്ന് വിശ്വസിക്കുന്നതായും ഈ ബ്രസീലുകാരി പറയുന്നു.