- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ മുലപ്പാലിന് പകരമുള്ള ഉത്പ്പന്നങ്ങൾക്ക് നിയന്ത്രണം വരുന്നു; പുതിയ നിയമം കൊണ്ട് വരുന്നത് മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാൻ
ദോഹ: ഖത്തറിൽ മുലപ്പാലിന് പകരമുള്ള ഉത്പ്പന്നങ്ങൾക്ക് നിയന്ത്രണം വരുത്താൻ പുതിയ നിയമം കൊണ്ട് വരുന്നു. മുലയൂട്ടൽ പരമാവധി പ്രോത്സാഹിപ്പിക്കാനും നവജാത ശിശുക്കൾക്കു കൃത്രിമപാൽ നൽകുന്നത് നിരുത്സാഹപ്പെടുത്താനുമാണ് പുതിയ നിയമം കൊണ്ട് വരുന്നത്. കരടുനിയമത്തിന് അന്തിമരൂപമായിട്ടുണ്ടെന്നും വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കുമെന്നും ആരോഗ്യമന്ത്രാലയത്തിനു കീഴിലെ സാംക്രമികേതര രോഗവിഭാഗം മാനേജർ ഷെയ്ഖ ഡോ അൽ അനൂദ് ബിൻത് മുഹമ്മദ് അൽതാനി പറഞ്ഞു. നിയമം നടപ്പാകുന്നതോടെ മുലയൂട്ടുന്ന വനിതാജീവനക്കാർക്ക് തൊഴിൽമന്ത്രാലയവുമായി സഹകരിച്ച് കൂടുതൽ പ്രസവാവധി ദീർഘിപ്പിക്കുമെന്നും ബേബി മിൽക് ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നിരുത്സാഹപ്പെടുത്തുമെന്നും ഷെയ്ഖ അൽ അനൂദ് വ്യക്തമാക്കി. നിയമം നടപ്പാകുന്നതോടെ നവജാതശിശുക്കൾക്ക് കൃത്രിമ പാൽ നൽകുന്നതിന് കർശന നിയന്ത്രണം വരും. തീർത്തും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രമേ കുഞ്ഞിനു ഡോക്ടർമാർക്ക് കൃത്രിമപാൽ നിർദേശിക്കാനാവൂ.
ദോഹ: ഖത്തറിൽ മുലപ്പാലിന് പകരമുള്ള ഉത്പ്പന്നങ്ങൾക്ക് നിയന്ത്രണം വരുത്താൻ പുതിയ നിയമം കൊണ്ട് വരുന്നു. മുലയൂട്ടൽ പരമാവധി പ്രോത്സാഹിപ്പിക്കാനും നവജാത ശിശുക്കൾക്കു കൃത്രിമപാൽ നൽകുന്നത് നിരുത്സാഹപ്പെടുത്താനുമാണ് പുതിയ നിയമം കൊണ്ട് വരുന്നത്. കരടുനിയമത്തിന് അന്തിമരൂപമായിട്ടുണ്ടെന്നും വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കുമെന്നും ആരോഗ്യമന്ത്രാലയത്തിനു കീഴിലെ സാംക്രമികേതര രോഗവിഭാഗം മാനേജർ ഷെയ്ഖ ഡോ അൽ അനൂദ് ബിൻത് മുഹമ്മദ് അൽതാനി പറഞ്ഞു.
നിയമം നടപ്പാകുന്നതോടെ മുലയൂട്ടുന്ന വനിതാജീവനക്കാർക്ക് തൊഴിൽമന്ത്രാലയവുമായി സഹകരിച്ച് കൂടുതൽ പ്രസവാവധി ദീർഘിപ്പിക്കുമെന്നും ബേബി മിൽക് ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നിരുത്സാഹപ്പെടുത്തുമെന്നും ഷെയ്ഖ അൽ അനൂദ് വ്യക്തമാക്കി.
നിയമം നടപ്പാകുന്നതോടെ നവജാതശിശുക്കൾക്ക് കൃത്രിമ പാൽ നൽകുന്നതിന് കർശന നിയന്ത്രണം വരും. തീർത്തും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രമേ കുഞ്ഞിനു ഡോക്ടർമാർക്ക് കൃത്രിമപാൽ നിർദേശിക്കാനാവൂ.