ന്തും ഇ-വിൽപ്പനയ്ക്ക് വച്ച കാലമാണല്ലോ. അപ്പോൾ മുലപ്പാലും ഇവിടെ കിട്ടുമോ എന്ന ശങ്കയ്ക്ക് അടിസ്ഥാനമില്ല. പ്രായമെത്രയായാലും കുട്ടിത്തം വിട്ടുമാറാത്ത ചിലരുണ്ട്. മുലകുടി മാറ്റി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതു കൊതിച്ചു നടക്കുന്നവർ. ഈ വിപണി തിരിച്ചറിഞ്ഞാകണം ചൈനയിൽ നല്ല മുലപ്പാൽ നൽകുന്ന ഓൺലൈൻ കച്ചവട വെബ്‌സൈറ്റുകളുടെ തുടക്കം. ഈ കച്ചവടത്തിലേർപ്പെട്ട 15 പേരെ പൊലീസ് നടത്തിയ റെയ്ഡുകളിലൂടെ പിടികൂടിയിരിക്കുകയാണിപ്പോൾ.

ചൈനയിലെ വൻ നഗരങ്ങളായ ബീജിങ്, ഹുബെയ്, ജിയാംഗ്ഷി എന്നിവിടങ്ങളിൽ നിന്നാണ് ഇതുമായി ബന്ധമുള്ള പെൺവാണിഭ സംഘങ്ങളെ പൊലീസ് പിടികൂടിയത്. ആവശ്യക്കാരായ പുരുഷന്മാർക്ക് അനുയോജ്യരായ 'മിൽക് മാമ'മാരെ ഏർപ്പാടാക്കി കൊടുക്കയാണ് ഈ സംഘം ചെയ്തു വന്നിരുന്നത്. യുവതികളായ അമ്മമാരെ ഇവർ ആവശ്യക്കാർക്ക് ബന്ധപ്പെടുത്തു കൊടുക്കും.

ഒരു സൈറ്റ് 'മുലപ്പാൽ' നൽകുന്ന അമ്മമാരുടെ വിവരങ്ങൾ കൈമാറാനായി മാത്രം പ്രതിമാസം നാലു ലക്ഷം രൂപ വരെ ഈടാക്കിയിരുന്നെന്ന് 23-കാരിയായ ഒരു അമ്മ പറയുന്നു. ശുദ്ധമായ മുലകുടി സേവനമാണ് ഇവർ നൽകിയിരുന്നതത്രെ. ഒരു ലക്ഷം കൂടി അധികം നൽകിയാൽ അത്ര 'ശുദ്ധമല്ലാത്ത' പാലും കൂടെ സെക്‌സ് കൂടി നൽകുന്ന സേവനവും ഇവർ ഓഫർ ചെയ്യുന്നു. മുലപ്പാൽ തേടിയെത്തുന്ന കസ്റ്റമേഴ്‌സിനെ നിലനിർത്താൻ സെക്‌സ് കൂടി ഓഫർ ചെയ്യുക മാത്രമെ നിർവാഹമുള്ളൂവെന്ന് ഈ 23-കാരി പറയുന്നു. പല അമ്മമാരും സ്വന്തം കുട്ടികൾക്ക് ദിവസം ഒരു തവണ മാത്രം മുലപ്പാൽ നൽകി ബാക്കിയെല്ലാം ആവശ്യക്കാർക്ക് വിൽക്കുകയാണെന്നും യുവതി പറഞ്ഞു. കസ്റ്റമേഴ്‌സിനു നൽകാനായി കുട്ടികൾക്ക് മുലപ്പാൽ നൽകാത്തവർ പോലും കൂട്ടത്തിലുണ്ടെന്നും ഇവർ വെളിപ്പെടുത്തുന്നു.

ഇത്തരത്തിലുള്ള വിവിധ വെബ്‌സൈറ്റുകൾ മുഖേന രാജ്യത്തുടനീളം ഇരുനൂറോളം പുരുഷന്മാർ മുലപ്പാൽ കുടിക്കാൻ പണം നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചൈനയിലെ സമ്പന്നർക്ക് മുലപ്പാൽ ഒരു ആഢംബരമായി മാറിയതായി കഴിഞ്ഞ വർഷം റിപ്പോർട്ടുകളുണ്ടായിരുന്നു. ചില പ്രദേശങ്ങൾ ഇത് മരുന്നായും ഉപയോഗപ്പെടുത്തുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും മുലപ്പാൽ നൽകുന്ന ചില കമ്പനികളെയും കണ്ടെത്തിയിരുന്നു. മുലപ്പാൽ നൽകുന്ന അമ്മമാർക്ക് നാലിരട്ടിയോളം പ്രതിഫലമാണ് ഇവർ നൽകിയിരുന്നത്.