- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രസ്റ്റ് ക്യാൻസർ വന്നാൽ അഞ്ച് കൊല്ലത്തെ ഹോർമോൺ ചികിൽസ കൊണ്ട് എല്ലാം പോയെന്ന് കരുതരുത്; 20 കൊല്ലത്തിന് ശേഷം വീണ്ടും വരുമെന്ന് കണ്ടെത്തൽ
ലണ്ടൻ: ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇത് പുറത്ത് വന്നത്. അസുഖം പൂർണമായും മാറിയെന്ന് കരുതി വർഷങ്ങൾ കഴിഞ്ഞതിന് ശേഷമാണ് അസുഖത്തിന്റെ തിരിച്ച് വരവ് കണ്ടെത്തിയത്. സാധാരണ ഗതിയിൽ ഹോർമോൺ ചികിൽസയാണ് ബ്രസ്റ്റ് ക്യൻസറിനായി ഉപയോഗിക്കുന്നത്. ഇത് അഞ്ച് വർഷം തുടർച്ചയായി ഉപയോഗിച്ചാൽ അസുഖം പൂർണമായി മാറുമെന്നാണ് ഇത്രനാളും കരുതിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ കണ്ടെത്തലിൽ ഇത് തിരിച്ച് വരാമെന്ന് തെളിഞ്ഞിരിക്കുകയാണ്. 88 ക്ലിനിക്കുകൾ 62923 സ്ത്രീകളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ഇന്ന് ഇംഗ്ലണ്ടിലെ സ്ത്രീകളിൽ ക്യാൻസർ വളരെ അധികം വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.വർഷത്തിൽ 55000 അധികം സ്ത്രീകളിൽ ബ്രസ്റ്റ് ക്യാൻസർ വരുന്നതായാണ് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഈ കണ്ടെത്തൽ വലിയ ഞെട്ടലാണ് സ്ത്രീകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വർഷങ്ങളിൽ എന്നാൽ രക്ഷപ്പെടുന്നവരുടെ ശതമാനവും വർധിക്കുന്നതും വളരെ ആശ്വാസമായി മാറിയിരിക്കുകയാണ്.
ലണ്ടൻ: ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇത് പുറത്ത് വന്നത്. അസുഖം പൂർണമായും മാറിയെന്ന് കരുതി വർഷങ്ങൾ കഴിഞ്ഞതിന് ശേഷമാണ് അസുഖത്തിന്റെ തിരിച്ച് വരവ് കണ്ടെത്തിയത്.
സാധാരണ ഗതിയിൽ ഹോർമോൺ ചികിൽസയാണ് ബ്രസ്റ്റ് ക്യൻസറിനായി ഉപയോഗിക്കുന്നത്. ഇത് അഞ്ച് വർഷം തുടർച്ചയായി ഉപയോഗിച്ചാൽ അസുഖം പൂർണമായി മാറുമെന്നാണ് ഇത്രനാളും കരുതിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ കണ്ടെത്തലിൽ ഇത് തിരിച്ച് വരാമെന്ന് തെളിഞ്ഞിരിക്കുകയാണ്.
88 ക്ലിനിക്കുകൾ 62923 സ്ത്രീകളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ഇന്ന് ഇംഗ്ലണ്ടിലെ സ്ത്രീകളിൽ ക്യാൻസർ വളരെ അധികം വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.വർഷത്തിൽ 55000 അധികം സ്ത്രീകളിൽ ബ്രസ്റ്റ് ക്യാൻസർ വരുന്നതായാണ് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഈ കണ്ടെത്തൽ വലിയ ഞെട്ടലാണ് സ്ത്രീകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വർഷങ്ങളിൽ എന്നാൽ രക്ഷപ്പെടുന്നവരുടെ ശതമാനവും വർധിക്കുന്നതും വളരെ ആശ്വാസമായി മാറിയിരിക്കുകയാണ്.



