- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇന്ത്യ എന്റെ രണ്ടാം വീട്'; കമ്മിൻസിന് പിന്നാലെ സഹായഹസ്തവുമായി ബ്രറ്റ് ലീ; പിഎം കെയറിലേക്ക് നൽകിയത് 41 ലക്ഷം രൂപ

ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യക്ക് സഹായ ഹസ്തവുമായി മുൻ ഓസ്ട്രേലിയൻ താരം ബ്രറ്റ് ലീ. 41 ലക്ഷത്തോളം രൂപയാണ് ലീ സംഭാവന നൽകിയത്. രാജ്യത്തെ ആശുപത്രികൾക്ക് ഓക്സിജൻ സിലിണ്ടറുകൾ മേടിക്കാനാണ് തുക നൽകുന്നതെന്ന് ലീ വ്യക്തമാക്കി. ഇന്ത്യ രണ്ടാം വീടാണെന്നും ലീ കുറിപ്പിൽ പറയുന്നു. നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസും ഇന്ത്യക്ക് സഹായവുമായെത്തിയിരുന്നു. 37 ലക്ഷത്തോളം രൂപയാണ് കമ്മിൻസ് നൽകിയത്.
കളിക്കുന്ന സമയത്തും അതിന് ശേഷവും ഇന്ത്യയുടെ സ്നേഹം എനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ലീ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കി. കോവിഡ് പോരാളികൾക്ക് ഈ സാഹചര്യത്തിൽ ഞാൻ നന്ദിയർപ്പിക്കുന്നു. മറ്റുള്ളവർക്ക് കഴിയുന്നത് ചെയ്യണമെന്നും. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ലീ കൂട്ടിച്ചേർത്തു.
ഇതിനിടയിലും മൂന്ന് ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിന്നു. രാജസ്ഥാൻ റോയൽസിന്റെ ആൻഡ്രൂ ടൈ, റോയൽ ചലഞ്ചേഴ്സ് താരങ്ങളായി കെയ്ൻ റിച്ചാർഡ്സൺ, ആഡം സാംപ എന്നിവരാണ് മടങ്ങിയത്. എന്നാൽ മറ്റൊരു ഓസ്ട്രേലിയൻ താരം നതാൻ കൗൾട്ടർ നീൽ പിന്തുണയുമായെത്തി. ബയോ ബബിൾ സർക്കിളിൽ പൂർണ തൃപ്തിയുണ്ടെന്നാണ് നീൽ വ്യക്തമാക്കിയത്.
ഓസ്‌ട്രേലിയയുടെ സീനിയർ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്‌സ്വെൽ, പാറ്റ് കമ്മിൻസ്, ഡേവിഡ് വാർണർ, മാർകസ് സ്റ്റോയിനിസ് എന്നിവരെല്ലാം ഐപിഎല്ലിന്റെ ഭാഗമാണ്.

