വാഷിങ്ടൺ ഡി.സി.: കാത്തലിക്ക് ചാരിറ്റീസ് യു.എസ്.എ.യുടെ ആഭിമുഖ്യത്തിൽ ഭവനരഹിതരായി പാതയോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ചാരിറ്റി കാന്റീനിൽ വളണ്ടിയർമാർക്കൊപ്പം യു.എസ്. സുപ്രീം കോടതി ജഡ്ജിയായി ഈയ്യിടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ജഡ്ജി ബ്രിട്ട് കാവനൊയും.

കാത്തലിക്ക് ചാരിറ്റീസ് പ്രസിഡന്റും, സി.ഇ.ഓ.യുമായ മൊൺസീഞ്ഞർ ജോൺ എൻസലറും ജഡ്ജിക്കൊപ്പം ഭക്ഷണം വിതരണം ചെയ്യുന്നതിനെത്തിയിരുന്നു.
അസ്സോസിയേറ്റസ് പ്രസ് ഫ്രോട്ടോഗ്രാഫേഴ്സിന്റെ ക്യാമറയിൽ പതിഞ്ഞ ചിത്രമാണ് പരസ്യമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഫുൾസെനറ്റിന്റെ അംഗീകാരം ലഭിച്ചത്. തുടർന്ന് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.മക്കറോണിയും, ചീസും ചേർന്ന ആഹാരമാണ് ഭവനരഹിതർക്കായി ജഡ്ജി വിളമ്പി കൊടുത്ത്.

ഇതു ഒരസാധാരണ സംഭവമല്ലെന്നും, ഇതിനുമുമ്പും വളണ്ടിയറായി പ്രവർത്തിച്ചിരുന്നുവെന്നും, പിന്നീട് ജഡ്ജി വ്യക്തമാക്കി. ഒക്ടോബർ 10ന് നടന്നതു സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമാണ്.

ജഡ്ജി കാവനോയുടെ നിയമനത്തിനെതിരായും അനുകൂലമായും ചൂടേറിയ ചർച്ചകൾക്കുശേഷമായിരുന്നു സെനറ്റിന്റെ അംഗീകാരം ലഭിച്ചത്.