- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ്ലീയും ഇന്ത്യൻ യുവതിയും തമ്മിലുള്ള പ്രണയകഥ ഉടനെത്തും; ബ്രെറ്റ്ലി നായകനാകുന്ന 'അൺ ഇന്ത്യൻ' ഓഗസ്റ്റ് 19 ന് റിലീസ്
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും തനിഷ്ത ചാറ്റർജിയും പ്രധാന വേഷത്തിലെത്തുന്ന ഇംഗ്ലീഷ് ചിത്രം അൺ ഇന്ത്യൻ ഓഗസ്റ്റ് 19 ന് തീയറ്ററുകളിലെത്തും. ബ്രെറ്റ്ലീയെ നായകനാക്കി ഇന്ത്യൻ വംശജനായ ഓസ്ട്രേലിയൻ സംവിധായകൻ അനുപം ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ്'അൺ ഇന്ത്യൻ. ഓസ്ട്രേലിയ ഇന്ത്യ ഫിലിം ഫണ്ടിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മാർട്ടിൻ മഗ്രാത്താണ്.ചിത്രത്തിൽ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത.സലിം സുലൈമാനാണ്.സുപ്രിയ പദക്, ഗുൽഷൻ ഗ്രോവർ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. വിൽ എന്ന അദ്ധ്യാപകന്റെ വേഷത്തിലാണ് ബ്രെറ്റ് ലീ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നഗരത്തിലെത്തുന്ന വിദേശികൾക്ക് ഓസ്ട്രേലിയൻ സംസ്‌കാരം പരിചയപ്പെടുത്തുന്ന വിൽ മീര എന്ന ഇന്ത്യൻ യുവതിയുമായി പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീയും തനിഷ്ത ചാറ്റർജിയും പ്രധാന വേഷത്തിലെത്തുന്ന ഇംഗ്ലീഷ് ചിത്രം അൺ ഇന്ത്യൻ ഓഗസ്റ്റ് 19 ന് തീയറ്ററുകളിലെത്തും. ബ്രെറ്റ്ലീയെ നായകനാക്കി ഇന്ത്യൻ വംശജനായ ഓസ്ട്രേലിയൻ സംവിധായകൻ അനുപം ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ്'അൺ ഇന്ത്യൻ.
ഓസ്ട്രേലിയ ഇന്ത്യ ഫിലിം ഫണ്ടിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മാർട്ടിൻ മഗ്രാത്താണ്.ചിത്രത്തിൽ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത.സലിം സുലൈമാനാണ്.സുപ്രിയ പദക്, ഗുൽഷൻ ഗ്രോവർ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
വിൽ എന്ന അദ്ധ്യാപകന്റെ വേഷത്തിലാണ് ബ്രെറ്റ് ലീ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നഗരത്തിലെത്തുന്ന വിദേശികൾക്ക് ഓസ്ട്രേലിയൻ സംസ്‌കാരം പരിചയപ്പെടുത്തുന്ന വിൽ മീര എന്ന ഇന്ത്യൻ യുവതിയുമായി പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.