- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരേസ മെയ് നൽകിയിരുന്ന ബ്രെക്സിറ്റ് പ്ലാൻ അംഗീകരിക്കില്ലെന്ന് യൂറോപ്യൻ ചീഫ് നെഗോഷ്യേറ്റർ; വ്യാപാരക്കരാർ ഇല്ലെങ്കിൽ തരാനുള്ള 39 ബില്യൺ പൗണ്ട് തരില്ലെന്ന് ബ്രെകിസിറ്റ് സെക്രട്ടറി; യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ഇന്നത്തെ ചർച്ച അതീവ നിർണായകം
ലണ്ടൻ: ബ്രെക്സിറ്റിനായി പ്രധാനമന്ത്രി തെരേസ മെയ് തയ്യാറാക്കിയിരിക്കുന്ന ചെക്കേർസ് പ്ലാൻ അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂണിയൻ തറപ്പിച്ച് പറഞ്ഞതോടെ അതിനെതിരെ ശക്തമായി പ്രതികരിച്ച് ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക്ക് റാബ് രംഗത്തെത്തി. വ്യാപാരക്കരാർ ഇല്ലെങ്കിൽ യൂറോപ്യൻ യൂണിയന് ഡൈവേഴ്സ് ബിൽ വകയിൽ കൊടുക്കാമെന്ന് യുകെ വാഗ്ദാനം ചെയ്തിരിക്കുന്ന 39 ബില്യൺ പൗണ്ട് കൊടുക്കില്ലെന്നാണ് ബ്രകിസിറ്റ് സെക്രട്ടറി മുന്നറിയിപ്പേകിയിരിക്കുന്നത്. തെരേസ മെയ് നൽകിയിരുന്ന ബ്രെക്സിറ്റ് പ്ലാൻ അംഗീകരിക്കില്ലെന്ന് യൂറോപ്യൻ ചീഫ് നെഗോഷ്യേറ്റർ മൈക്കൽ ബാർണിയർ തറപ്പിച്ച് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ബ്രെക്സിറ്റ് സെക്രട്ടറി. സാഹചര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ഇന്നത്തെ ചർച്ച അതീവ നിർണായകമാണ്. ബാർണിയറുമായി റാബ് നടത്തുന്ന നിർണായകമായ ചർച്ചയിൽ ചില കാര്യങ്ങളിൽ രണ്ടിലൊന്ന് തീരുമാനമാകുമെന്ന പ്രതീക്ഷ ശക്തമാകുന്നുണ്ട്. തെരേസയുടെ ചെക്കേർസ് പ്ലാൻ സ്വീകരിക്കാൻ റാബ് ബാർണിയറിന് മേൽ കടുത്ത സ
ലണ്ടൻ: ബ്രെക്സിറ്റിനായി പ്രധാനമന്ത്രി തെരേസ മെയ് തയ്യാറാക്കിയിരിക്കുന്ന ചെക്കേർസ് പ്ലാൻ അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂണിയൻ തറപ്പിച്ച് പറഞ്ഞതോടെ അതിനെതിരെ ശക്തമായി പ്രതികരിച്ച് ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക്ക് റാബ് രംഗത്തെത്തി. വ്യാപാരക്കരാർ ഇല്ലെങ്കിൽ യൂറോപ്യൻ യൂണിയന് ഡൈവേഴ്സ് ബിൽ വകയിൽ കൊടുക്കാമെന്ന് യുകെ വാഗ്ദാനം ചെയ്തിരിക്കുന്ന 39 ബില്യൺ പൗണ്ട് കൊടുക്കില്ലെന്നാണ് ബ്രകിസിറ്റ് സെക്രട്ടറി മുന്നറിയിപ്പേകിയിരിക്കുന്നത്. തെരേസ മെയ് നൽകിയിരുന്ന ബ്രെക്സിറ്റ് പ്ലാൻ അംഗീകരിക്കില്ലെന്ന് യൂറോപ്യൻ ചീഫ് നെഗോഷ്യേറ്റർ മൈക്കൽ ബാർണിയർ തറപ്പിച്ച് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ബ്രെക്സിറ്റ് സെക്രട്ടറി.
സാഹചര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ഇന്നത്തെ ചർച്ച അതീവ നിർണായകമാണ്. ബാർണിയറുമായി റാബ് നടത്തുന്ന നിർണായകമായ ചർച്ചയിൽ ചില കാര്യങ്ങളിൽ രണ്ടിലൊന്ന് തീരുമാനമാകുമെന്ന പ്രതീക്ഷ ശക്തമാകുന്നുണ്ട്. തെരേസയുടെ ചെക്കേർസ് പ്ലാൻ സ്വീകരിക്കാൻ റാബ് ബാർണിയറിന് മേൽ കടുത്ത സമ്മർദം ചെലുത്തുമെന്നും സൂചനയുണ്ട്. യുകെക്ക് ഗുണകരമാകുന്ന കരാർ ബ്രെക്സിറ്റിനോട് അനുബന്ധിച്ച് ലഭ്യമായില്ലെങ്കിൽ ഡൈവേഴ്സ് ബിൽ വകയിൽ വാഗ്ദാനം ചെയ്തിരിക്കുന്ന തുക യൂണിയന് നൽകില്ലെന്ന മുന്നറിയിപ്പ് റാബ് ഈ ചർച്ചക്കിടെ ബാർണിയറെ ബോധ്യപ്പെടുത്തുന്നതായിരിക്കും.
തെരേസയുടെ ചെക്കേർസ് പ്ലാൻ അംഗീകരിച്ചാൽ ഫ്രീഡം ഓഫ് മൂവ് മെന്റിന് വഴങ്ങാതെ ബ്രിട്ടന് യൂണിയന്റെ സിംഗിൾ മാർക്കറ്റിൽ തുടരാനാവുമെന്നും അതിനോട് യോജിക്കാനാവില്ലെന്നുമാണ് യൂണിയൻ നേരത്തെ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഇനി കൂടുതൽ വിട്ട് വീഴ്ച ചെയ്യാൻ ബ്രിട്ടന് സാധിക്കില്ലെന്നാണ് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ റാബ് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. യുകെയ്ക്കും യൂറോപ്യൻ യൂണിയനും ഗുണങ്ങളേകുന്ന ഒരു നല്ല ഡീലാണ് തങ്ങൾക്ക് വേണ്ടതെന്നും റാബ് വ്യക്തമാക്കുന്നു.
നോ ഡീൽ സാഹചര്യമുണ്ടാകുന്നതിനെ കുറിച്ച് ബ്രിട്ടന് ആശങ്കകളൊന്നുമില്ലെന്നാണ് ബ്രെക്സിറ്റ് സെക്രട്ടറി പറയുന്നത്. ഇതിനെ തുടർന്ന് യുകെയിൽ ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും ദൗർലഭ്യമുണ്ടാകുമെന്ന പ്രചാരണങ്ങൾ യുക്തിരഹിതമാണെന്നും റാബ് വെളിപ്പെടുത്തുന്നു. നോഡീൽ സാഹചര്യത്തെ യുകെ യുക്തി പൂർവം നേരിടുമെന്നും അദ്ദേഹം പറയുന്നു. നല്ലൊരു വ്യാപാരക്കരാർ യൂണിയൻ യുകെക്ക് നൽകിയില്ലെങ്കിൽ ഡിവോഴ്സി ബിൽ വകയിൽ നൽകാമെന്നേറ്റ തുക യുകെ യൂണ ിയന് നൽകില്ലെന്ന് തെരേസ നേരത്തെ നൽകിയ മുന്നറിയിപ്പിന്റെ പ്രതിഫലനമാണ് റാബിന്റെ മുന്നറിയിപ്പിലും നിഴലിക്കുന്നത്.