- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാമത് ഒരു റഫറണ്ടം ഇല്ല....മാർച്ചിൽ തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടിരിക്കും...വ്യാപാരക്കരാറിനെ കുറിച്ച് ഇനി ചർച്ച രണ്ട് മാസം കൂടി മാത്രം...തീരുമാനമായില്ലെങ്കിൽ ഒന്നും വേണ്ടെന്ന് വച്ച് വിട്ട് പോകും; യൂറോപ്യൻ രാജ്യങ്ങളിലെ തലവന്മാരുടെ യോഗത്തിൽ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി തെരേസ മെയ്
ലണ്ടൻ: ബ്രെക്സിറ്റ് വിലപേശലിൽ അടുത്ത എട്ടാഴ്ചക്കകം യൂറോപ്യൻ യൂണിയൻ നേതാക്കൾ വ്യാപാരക്കരാറിനായി വിട്ട് വീഴ്ചകൾ ചെയ്യാൻ തയ്യാറായില്ലെങ്കിൽ താൻ നോ ഡീൽ ബ്രെക്സിറ്റിനായി സമ്മർദം ചെലുത്തുമെന്ന് തറപ്പിച്ച് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രംഗത്തെത്തി. രണ്ടാമതൊരു റഫറണ്ടം നടത്തി അന്തിമതീരുമാനമെടുക്കുന്നതിനായി യൂണിയൻ വിടൽ താൻ ഒരിക്കലും വൈകിപ്പിക്കില്ലെന്നും തെരേസ വ്യക്തമാക്കുന്നു. അതായത് എന്ത് തന്നെ സംഭവിച്ചാലും 2019 മാർച്ചിൽ യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോവുമെന്നാണ് സംശയങ്ങൾക്കിടയില്ലാത്ത വിധത്തിൽ തെരേസ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ നടന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ തലവന്മാരുടെ യോഗത്തിൽ വച്ചാണ് അർത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ തന്റെ നിലപാട് വ്യക്തമാക്കി തെരേസ മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനെ തുടർന്ന് പ്രധാനമന്ത്രിക്ക് കൈയടിച്ച് ബ്രിട്ടീഷ് ജനതയും രംഗത്തെത്തിയിട്ടുണ്ട്. സാൽസ്ബർഗിൽ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെയും നേതാക്കളുടെ നിർണായകമായ യോഗത്തിലാണ് തെരേസ സുപ്രധാനമായ നിലപാടുകൾ വെ
ലണ്ടൻ: ബ്രെക്സിറ്റ് വിലപേശലിൽ അടുത്ത എട്ടാഴ്ചക്കകം യൂറോപ്യൻ യൂണിയൻ നേതാക്കൾ വ്യാപാരക്കരാറിനായി വിട്ട് വീഴ്ചകൾ ചെയ്യാൻ തയ്യാറായില്ലെങ്കിൽ താൻ നോ ഡീൽ ബ്രെക്സിറ്റിനായി സമ്മർദം ചെലുത്തുമെന്ന് തറപ്പിച്ച് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രംഗത്തെത്തി. രണ്ടാമതൊരു റഫറണ്ടം നടത്തി അന്തിമതീരുമാനമെടുക്കുന്നതിനായി യൂണിയൻ വിടൽ താൻ ഒരിക്കലും വൈകിപ്പിക്കില്ലെന്നും തെരേസ വ്യക്തമാക്കുന്നു. അതായത് എന്ത് തന്നെ സംഭവിച്ചാലും 2019 മാർച്ചിൽ യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോവുമെന്നാണ് സംശയങ്ങൾക്കിടയില്ലാത്ത വിധത്തിൽ തെരേസ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്നലെ നടന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ തലവന്മാരുടെ യോഗത്തിൽ വച്ചാണ് അർത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ തന്റെ നിലപാട് വ്യക്തമാക്കി തെരേസ മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനെ തുടർന്ന് പ്രധാനമന്ത്രിക്ക് കൈയടിച്ച് ബ്രിട്ടീഷ് ജനതയും രംഗത്തെത്തിയിട്ടുണ്ട്. സാൽസ്ബർഗിൽ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെയും നേതാക്കളുടെ നിർണായകമായ യോഗത്തിലാണ് തെരേസ സുപ്രധാനമായ നിലപാടുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ യോഗത്തിൽ വെറും പത്ത് മിനുറ്റ് മാത്രമാണ് തെരേസയ്ക്ക് ലഭിച്ചിരിക്കുന്നത്.
അതിനാൽ മറ്റ് നേതാക്കളുമായി ബ്രെക്സിറ്റ് വിഷയം തെരേസ ഇവിടെ വച്ച് ചർച്ച ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ബ്രെക്സിറ്റിനായി തെരേസ നിലവിൽ സജ്ജമാക്കിയിരിക്കുന്ന ചെക്കേർസ് പ്ലാൻ അഴിച്ച് പണിയണമെന്ന നിർണായകമായ നിർദ്ദേശം യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് മുന്നോട്ട് വച്ചിരുന്നു. യൂറോപ്യൻ യൂണിയൻ മുന്നോട്ട് വച്ചിരിക്കുന്ന അതിർത്തി നിർദേശങ്ങൾ താൻ ഇനിയും മെച്ചപ്പെടുത്തുമെന്ന വാഗ്ദാനം യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്റർ മൈക്കൽ ബാർണിയർ ഉയർത്തിയിട്ടുണ്ട്. എന്നാൽ നോർത്തേൺ അയർലണ്ടിനും യുകെയ്ക്കുമിടയിൽ കടുത്ത അതിർത്തി വേണമെന്ന് തന്നെയാണ് യൂണിയൻ ഇപ്പോഴും ശക്തമായി ആവശ്യപ്പെടുന്നത്.
ബ്രെക്സിറ്റ് ചർച്ചകളെ വഴിമുട്ടിച്ച ഏറ്റവും വലിയൊരു പ്രശ്നമാണ് നോർത്തേൺ അയർലണ്ട് അതിർത്തിയെ സംബന്ധിച്ചുള്ളത്. ഇതിനായി യൂണിയൻ ഏറ്റവും ഒടുവിൽ മുന്നോട്ട് വച്ച നിർദ്ദേശം തെരേസ തള്ളിക്കളഞ്ഞിരുന്നു. ഇതിലൂടെ യൂണിയൻ യുകെയ്ക്കിടയിൽ വിള്ളലുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് തെരേസ ആരോപിക്കുകയും ചെയ്തിരുന്നു. യുകെ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനുള്ള ഔദ്യോഗിക നടപടിയായ ആർട്ടിക്കിൾ 50 പ്രൊസസ് ചെയ്യുന്നത് ഒരു വർഷം വരെ ഇനിയും നീട്ടി വയ്ക്കുകയും അതിലൂടെ ചർച്ചയുടെ വഴി മാറ്റുകയുമെന്ന ഒരു ആശയത്തെ ഇക്കഴിഞ്ഞ ആഴ്ചകളിലായി ബ്രസൽസിലെ ചില ഉന്നത നേതാക്കൾ പിന്തുണയ്ക്കുന്നത് കാണാമായിരുന്നു.
ബ്രിട്ടനിലെ ലേബർ പാർട്ടിയിലെയും ടോറി പാർട്ടിയിലെയും ചില എംപിമാരും ഇത്തരത്തിൽ ചർച്ച ഇനിയും നീട്ടുന്നതിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് മിനിസ്റ്റർമാർ രണ്ടാമതൊരു റഫറണ്ടത്തിന് ഒരുങ്ങുമെന്നും ചിലർ പ്രതീക്ഷിരുന്നു. എന്നാൽ ഇത്തരം സാധ്യതകൾക്കുള്ള വഴികളെല്ലാം നിസംശയം അടച്ച് കൊണ്ടാണ് തെരേസ ഇന്നലത്തെ പ്രസംഗത്തിൽ തന്റെ ശക്തമായ നിലപാട് തറപ്പിച്ച് പറഞ്ഞിരിക്കുന്നതെന്നത് നിർണായകമാണ്. ബ്രെക്സിറ്റ് വൈകിപ്പിക്കുകയെന്നത് തന്റെ പരിഗണനയിലുള്ള കാര്യമേ അല്ലെന്നാണ് തെരേസ നിസംശയം ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
സമയം വളരെക്കുറവാണെന്ന് നാം എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെന്നും എന്നാൽ ഈ വിലപേശൽ വൈകിപ്പിക്കുകയോ അല്ലെങ്കിൽ നീട്ടുകയോ ചെയ്യുകയല്ല അതിനുള്ള പോം വഴിയെന്നും ഇന്നലത്തെ ഡിന്നറിനിടെ തെരേസ ധീരമായി പ്രഖ്യാപിച്ചിരിക്കുകയാണ്. യൂണിയനുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ എന്ത് തീരുമാനിക്കണമെന്ന് 2016ലെ റഫറണ്ടത്തിലൂടെ ബ്രിട്ടീഷ് ജനത വ്യക്തമാക്കിയിരിക്കുന്നുവെന്നും ഇനി അതേ ചോദ്യം മുൻനിർത്തി മറ്റൊരു റഫറണ്ടം നടത്തുന്നതിന് പ്രസക്തിയില്ലെന്നും തെരേസ പറയുന്നു. ഇതിനാൽ അടുത്ത വർഷം മാർച്ചിൽ യൂകെ യൂണിയൻ വിട്ട് പോകുക തന്നെ ചെയ്യുമെന്നും തെരേസ യൂണിയൻ നേതാക്കളെ ഓർമിപ്പിച്ചു.
28 യൂറോപ്യൻ യൂണിയൻ നേതാക്കളുടെയും ഒരു അടിയന്തിര ബ്രക്സിറ്റ് സമ്മിറ്റ് നവംബറിൽ നടക്കുമെന്ന് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌ക് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നല്ലൊരു ഡീൽ ലഭിക്കുമെന്ന് തന്നെയാണ് താൻ ഇപ്പോഴും ആത്മവിശ്വാസം പുലർത്തുന്നതെന്നാണ് ഇന്നലത്തെ സമമിറ്റ് കഴിഞ്ഞ് യുകെയിലെത്തിയ തെരേസ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇതിനായി നിർണാകവിഷയങ്ങളിൽ യൂണിയൻ വിട്ട് വീഴ്ച ചെയ്യേണ്ടതുണ്ടെന്നും ഇതിനായി താൻ മുന്നോട്ട് വച്ചിരിക്കുന്ന ചെക്കേർസ് നിർദേശങ്ങളോട് യൂണിയൻ ചേർന്ന് നിൽക്കേണ്ടതുണ്ടെന്നും തേരേസ പ്രത്യേകം ഓർമിപ്പിക്കുന്നു.