- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തിമപ്രഖ്യാപനത്തിനായി തെരേസ മെയ് ബ്രസൽസിലേക്ക്; ജിംബ്രാൽട്ടറിന്റെ പേരിൽ ഉടക്കി നിന്ന സ്പെയിനിനെ അനുനയിപ്പിച്ചു; യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഇന്ന് അനുമതി നൽകുന്നതോടെ അവശേഷിക്കുന്ന കടമ്പ ബ്രിട്ടീഷ് പാർലിമെന്റിലെ വോട്ട് മാത്രം
ലണ്ടൻ: ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ബ്രസൽസിലേക്ക് പോയി. ജിംബ്രാൽട്ടറിന്റെ പേരിൽ സ്പെയിൻ ഉടക്കി നിന്നിരുന്നുവെങ്കിലും പിന്നീട് അനുനയിപ്പിച്ച് കൊണ്ട് വരാൻ തെരേസയുടെ നയതന്ത്രത്തിനായെന്ന് റിപ്പോർട്ടുണ്ട്. തെരേസയുടെ ബ്രെക്സിറ്റ് പദ്ധതിക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഇന്ന് അനുമതി നൽകുന്നതോടെ ബ്രെക്സിറ്റ് യാഥാർത്ഥ്യമാകുന്നതിനുള്ള അവശേഷിക്കുന്ന കടമ്പ ബ്രിട്ടീഷ് പാർലിമെന്റിലെ വോട്ട് മാത്രമായിരിക്കും. ബ്രെക്സിറ്റ് പ്ലാനിന് യൂറോപ്യൻ യൂണിയൻ ബ്രെക്സിറ്റ് പ്ലാനിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന കാര്യം യൂറോപ്യൻ കൗൺസിൽ ചീഫ് ഡൊണാൾഡ് ടെസ്‌ക് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തെരേസയുടെ പ്ലാനിനോട് അനുകൂലിക്കാൻ തയ്യാറായെങ്കിലും ദീർഘകാലമായി ബ്രിട്ടൻ കൈവശം വച്ചിരിക്കുന്നതും തങ്ങളുടെ പ്രദേശത്തോട് തൊട്ട് നിലകൊള്ളുന്നതുമായ ജിംബ്രാൾട്ടർ വിട്ട് കൊടുത്തില്ലെങ്കിൽ ഡീലിനെ വീറ്റോ ചെയ്യുമെന്നായിരുന്നു സ്പെയിൻ ഭീഷണിപ്പെടുത്തിയിരുന്നത്. ജിംബ്
ലണ്ടൻ: ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ബ്രസൽസിലേക്ക് പോയി. ജിംബ്രാൽട്ടറിന്റെ പേരിൽ സ്പെയിൻ ഉടക്കി നിന്നിരുന്നുവെങ്കിലും പിന്നീട് അനുനയിപ്പിച്ച് കൊണ്ട് വരാൻ തെരേസയുടെ നയതന്ത്രത്തിനായെന്ന് റിപ്പോർട്ടുണ്ട്. തെരേസയുടെ ബ്രെക്സിറ്റ് പദ്ധതിക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഇന്ന് അനുമതി നൽകുന്നതോടെ ബ്രെക്സിറ്റ് യാഥാർത്ഥ്യമാകുന്നതിനുള്ള അവശേഷിക്കുന്ന കടമ്പ ബ്രിട്ടീഷ് പാർലിമെന്റിലെ വോട്ട് മാത്രമായിരിക്കും. ബ്രെക്സിറ്റ് പ്ലാനിന് യൂറോപ്യൻ യൂണിയൻ ബ്രെക്സിറ്റ് പ്ലാനിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന കാര്യം യൂറോപ്യൻ കൗൺസിൽ ചീഫ് ഡൊണാൾഡ് ടെസ്‌ക് സ്ഥിരീകരിച്ചിട്ടുണ്ട്.
മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തെരേസയുടെ പ്ലാനിനോട് അനുകൂലിക്കാൻ തയ്യാറായെങ്കിലും ദീർഘകാലമായി ബ്രിട്ടൻ കൈവശം വച്ചിരിക്കുന്നതും തങ്ങളുടെ പ്രദേശത്തോട് തൊട്ട് നിലകൊള്ളുന്നതുമായ ജിംബ്രാൾട്ടർ വിട്ട് കൊടുത്തില്ലെങ്കിൽ ഡീലിനെ വീറ്റോ ചെയ്യുമെന്നായിരുന്നു സ്പെയിൻ ഭീഷണിപ്പെടുത്തിയിരുന്നത്. ജിംബ്രാൾട്ടർ പ്രശ്നം ഇതിനിടെ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന ഡിമാന്റും സ്പെയിൻ മുന്നോട്ട് വച്ചിരുന്നുവെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല. എന്നാൽ ജിംബ്രാൾട്ടർ വിഷയത്തിൽ ബ്രിട്ടന്റെ നിലപാടിൽ മാറ്റമില്ലെന്നും ഇതിനെ ബ്രെക്സിറ്റിന്റെ ടേബിളിലേക്ക് കൊണ്ടു വരേണ്ടതില്ലെന്ന ഉറച്ച നിലപാടായിരുന്നും തെരേസ സ്വീകരിച്ചത്.
ഇന്നലെ നടന്ന സമ്മിറ്റിൽ വച്ച് തെരേസ യൂറോപ്യൻ യൂണിയൻ ലീഡർമാരായ ജീൻ ക്ലൗഡ് ജങ്കർ, ഡൊണാൾഡ് ടസ്‌ക് എന്നിവരുമായി നിർണായകമായ ചർച്ചകൾ നടത്തിയിരുന്നു. ജിംബ്രാൾട്ടർ പ്രശ്നത്തിൽ തെരേസ കടുംപിടിത്തം നടത്തുന്നതിനാൽ ഇന്നത്തെ യൂറോപ്യൻ യൂണിയൻ സമ്മിറ്റിൽ നിന്നും ബോയ്കോട്ട് നടത്തുമെന്നായിരുന്നു സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാൻചെസ് ഭീഷണി മുഴക്കിയിരുന്നത്.
തെരേസയുടെ ഡീലിന് ഇന്നത്തെ സമ്മിറ്റിൽ വച്ച് അംഗീകാരം നൽകാൻ ടസ്‌ക് ആവശ്യപ്പെടുകയും ചെയ്തത് ഡീൽ മുന്നോട്ട് പോകുന്നതിന് ഗുണം ചെയ്തു. തുടർന്ന് ഈ കരാറിന് അംഗീകാരം നേടുന്നതിനായി തെരേസ അധികം വൈകാതെ ബ്രിട്ടീഷ് പാർലിമെന്റിന് മുന്നിലെത്തുന്നതായിരിക്കും. നിരവധി ടോറി എംപിമാരും ബ്രെക്സിറ്റർമാരും സർക്കാരിനെ പിന്താങ്ങുന്ന ഡിയുപിയും കരാറിന് എതിരായിരിക്കുന്നതിനാൽ ഇത് അടുത്ത മാസം നടക്കുന്ന വോട്ടിംഗിലൂടെ കോമൺസിൽ പാസാക്കാൻ സാധിക്കുമോയെന്ന കടുത്ത ആശങ്ക തെരേസ നേരിടുന്നുണ്ട്.
ബ്രെക്സിറ്റ് ഡീലിലെ ഐറിഷ് ബാക്ക് സ്റ്റോപ്പ് ഇല്ലാതാക്കാൻ ശക്തമായി നിലകൊള്ളണമെന്നാണ് ഡിയുപി കോൺഫറൻസിൽ സംസാരിക്കവെ മുൻ ഫോറിൻ സെക്രട്ടറിയും ബ്രെക്സിറ്റ് നേതാവുമായ ബോറിസ് ജോൺസൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിയുപി നേതാവ് ആർലെനെ ഫോസ്റ്ററും ഡീലിനോട് അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.