- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൗസ് ഓഫ് കോമൺസിലെ അസാധാരണ നടപടികളും യൂറോപ്യൻ യൂണിയൻ നിലപാടുകളും വ്യക്തമാക്കുന്നത് ബ്രെക്സിറ്റ് റഫറണ്ടം വീണ്ടും നടന്നേക്കുമെന്ന് തന്നെ; യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറാനുള്ള അപേക്ഷ സ്വാഭാവികമായി അസാധുവാകും; ബ്രെക്സിറ്റ് നീക്കത്തിൽ വൻ വഴിത്തിരിവ്
ലണ്ടൻ: ബ്രെക്സിറ്റിൽ അവസാന തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു വട്ടം കൂടി റഫറണ്ടം നടത്തണമെന്ന് വിവിധ തുറകളിൽ നിന്നും ആവർത്തിച്ച് സമ്മർദമുണ്ടായപ്പോഴെല്ലാം അതിന് യാതൊരു സാധ്യതയുമില്ലെന്ന കടുത്ത നിലപാടായിരുന്നു പ്രധാനമന്ത്രി തെരേസ മെയ് കൈക്കൊണ്ടിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലണ്ടനിലും ബ്രസൽസിലുമായി നടന്നതും ബ്രെക്സിറ്റുമായി ബന്ധപ്പെട്ടതുമായ നിർണായക നീക്കങ്ങൾ മൂലം രണ്ടാമതൊരു റഫണ്ടത്തിനുള്ള സാധ്യത മുമ്പില്ലാത്ത വിധത്തിൽ വർധിച്ചിരിക്കുന്നുവെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതായത് കഴിഞ്ഞ ദിവസം ഹൗസ് ഓഫ് കോമൺസിലെ അസാധാരണ നടപടികളും യൂറോപ്യൻ യൂണിയൻ നിലപാടുകളും വ്യക്തമാക്കുന്നത് ബ്രെക്സിറ്റ് റഫറണ്ടം വീണ്ടും നടന്നേക്കുമെന്ന് തന്നെയാണ്. ഇതിനെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറാനായി ബ്രിട്ടൻ സമർപ്പിച്ച അപേക്ഷ സ്വാഭാവികമായി അസാധുവാകുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റ് നീക്കത്തിൽ വൻ വഴിത്തിരിവുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. സുരക്ഷിതമായ ഒരു പുതിയ റഫറണ്ടം നടത്തുന്
ലണ്ടൻ: ബ്രെക്സിറ്റിൽ അവസാന തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു വട്ടം കൂടി റഫറണ്ടം നടത്തണമെന്ന് വിവിധ തുറകളിൽ നിന്നും ആവർത്തിച്ച് സമ്മർദമുണ്ടായപ്പോഴെല്ലാം അതിന് യാതൊരു സാധ്യതയുമില്ലെന്ന കടുത്ത നിലപാടായിരുന്നു പ്രധാനമന്ത്രി തെരേസ മെയ് കൈക്കൊണ്ടിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലണ്ടനിലും ബ്രസൽസിലുമായി നടന്നതും ബ്രെക്സിറ്റുമായി ബന്ധപ്പെട്ടതുമായ നിർണായക നീക്കങ്ങൾ മൂലം രണ്ടാമതൊരു റഫണ്ടത്തിനുള്ള സാധ്യത മുമ്പില്ലാത്ത വിധത്തിൽ വർധിച്ചിരിക്കുന്നുവെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അതായത് കഴിഞ്ഞ ദിവസം ഹൗസ് ഓഫ് കോമൺസിലെ അസാധാരണ നടപടികളും യൂറോപ്യൻ യൂണിയൻ നിലപാടുകളും വ്യക്തമാക്കുന്നത് ബ്രെക്സിറ്റ് റഫറണ്ടം വീണ്ടും നടന്നേക്കുമെന്ന് തന്നെയാണ്. ഇതിനെ തുടർന്ന് യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറാനായി ബ്രിട്ടൻ സമർപ്പിച്ച അപേക്ഷ സ്വാഭാവികമായി അസാധുവാകുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റ് നീക്കത്തിൽ വൻ വഴിത്തിരിവുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. സുരക്ഷിതമായ ഒരു പുതിയ റഫറണ്ടം നടത്തുന്നതിനും ബ്രെക്സിറ്റിനെ തുടർന്ന് എന്താണ് എന്താണ് ലഭിക്കുന്നത് എന്നതിന് അനുസൃതമായി ബ്രെക്സിറ്റ് നിർത്തി വയ്ക്കാൻ സാധിക്കുമെന്ന കാര്യത്തിലുള്ള നിയമ സുതാര്യതയും ഉറപ്പ് വരുത്തുന്ന വിധത്തിലുള്ള നീക്കങ്ങളാണ് കോമൺസിലെ എംപിമാരും യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസും കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്.
തന്റെ ബ്രെക്സിറ്റ് പദ്ധതി ഹൗസ് ഓഫ് കോമൺസിൽ പാസാക്കുന്നതിനുള്ള നിർണായക വോട്ടെടുപ്പിനെ ഡിസംബർ 11 ന് നേരിടാൻ തെരേസ ഒരുങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണീ നീക്കങ്ങൾ നടന്നിരിക്കുന്നതെന്നതും നിർണായകമാണ്. ടോറി വിമതരും ലേബറും ഡിയുപിയും ലിബറൽ ഡെമോക്രാറ്റുകളും ഈ ഡിലിനെതിരെ വോട്ട് ചെയ്യുമെന്ന് തറപ്പിച്ച് പറഞ്ഞതിനാൽ ഈ ഡീൽ പരാജയപ്പെടുമെന്നുള്ള കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. അത്തരത്തിൽ ഡീൽ പരാജയപ്പെട്ടാൽ തുടർന്ന് ബ്രെക്സിറ്റിന്റെ കാര്യത്തിൽ എന്ത് നിലപാടാണെടുക്കുന്നതെന്ന് തീരുമാനിക്കാൻ തങ്ങൾക്ക് അധികാരം വേണമെന്ന കടുംപിടിത്തം ഇന്നലെ കോമൺസിൽ നിരവധി എംപിമാർ നടത്തിയിരുന്നു. ഇതിനായുള്ള നീക്കവും സജീവമാണ്.
അത്തരം ഒരു അധികാരം എംപിമാർ സമ്മർദത്തിലൂടെ നേടിയെടുക്കാൻ സാധ്യതയേറിയിരിക്കുന്നതിനാൽ തൽഫലമായി അവർ പുതിയൊരു റഫറണ്ടം നടത്താൻ കോപ്പ് കൂട്ടുകയും ചെയ്യുമെന്ന പ്രവചനവും ശക്തമാണ്. ആർട്ടിക്കിൾ 50 റദ്ദാക്കിക്കൊണ്ട് യുകെക്ക് ഏത് നിമിഷവും ബ്രെക്സിറ്റിൽ നിന്നും പിന്മാറാമെന്ന് ഇന്നലെ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസും സൂചനയേകിയിരുന്നു. എംപിമാർ കൈവരിച്ച വിജയത്തെ തുടർന്ന് രണ്ടാമത് റഫറണ്ടം നടത്തിയാൽ അതിൽ ഭൂരിഭാഗം പേരും യൂണിയനിൽ തുടരുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്താൽ എംപിമാർക്ക് ബ്രെക്സിറ്റ് നടപടികൾ നിർത്തി വയ്ക്കാൻ യാതൊരു പ്രയാസവുമുണ്ടാകില്ല.
ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് കോമൺസിൽ നടന്ന മൂന്ന് വോട്ടെടുപ്പുകളിൽ ഗവൺമെന്റ് പരാജയപ്പെട്ടത് ഗവൺമെന്റിന്റെ ദുർബലതയ്ക്ക് അടിവരയിടുന്നു. ബ്രെക്സിറ്റ് ഡീൽ വിഷയത്തിൽ ലഭിച്ച നിയമോപദേശം പൂർണമായി പ്രസിദ്ധീകരിക്കണമെന്ന കാര്യത്തിൽ നടന്ന വോട്ടെടുപ്പിൽ സർക്കാർ പരാജയപ്പെടുകയും ഇത് പ്രസിദ്ധീകരിക്കാൻ നിർബന്ധിതമായിരിക്കുകയുമാണ്.
ബ്രെക്സിറ്റ് വിഷയത്തിൽ ജനത്തിന് വോട്ട് ചെയ്യാൻ ഒരു അവസരം കൂടി നൽകണമെന്നാവശ്യപ്പെട്ട് 1.5 മില്യൺ പേർ ഒപ്പിട്ട പെറ്റീഷൻ ഈ ആഴ്ചയുടെ ആദ്യം കാംപയിനർമാർ ഡൗണിങ് സ്ട്രീറ്റിന് സമർപ്പിച്ചതും സർക്കാരിന് തിരിച്ചടിയായിരുന്നു. എന്നാൽ രണ്ടാമത് റഫറണ്ടമില്ലെന്ന കടുത്ത നിലപാടാണ് തെരേസ പുലർത്തുന്നത്. പക്ഷേ ഡിസംബർ 11ന് നടക്കുന്ന കോമൺസ് വോട്ടെടുപ്പിൽ തേരേസയുടെ ഡീൽ പരാജയപ്പെട്ടാൽ രണ്ടാമത് റഫറണ്ടം എത്തരത്തിൽ നടത്താമെന്ന കാര്യം എംപിമാർ നിലവിൽ കൂലംകുഷമായി ആലോചിച്ച് വരുന്നുമുണ്ട്.