ഫീലിയ രാജ്യത്ത് വിതച്ച ദുരിതംവിട്ടൊഴിയും മുമ്പ് മറ്റൊരു കൊടുങ്കാറ്റ് കൂടി രാജ്യത്തേക്ക് എത്തുമെന്ന് കാലവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ബ്രിയാൻ എന്ന് പേരുള്ള കാറ്റ് രാജ്യമെപ്പാടും ആഞ്ഞുവീശുന്നതിനാൽ പലയിടങ്ങളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കഴിഞ്ഞു. രാജ്യത്തൊട്ടാകെ യെല്ലോ കാറ്റഗറി മുന്നറിയിപ്പും പ്രഖ്യാപിചിട്ടുണ്ട്.

വെള്ളിയാഴ്‌ച്ച രാത്രിക്ക് ശേഷം മണിക്കൂറിൽ 10 കിമീ വേഗത്തിലുള്ള കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്നും വാഹനയാത്രക്കാർ ജാഗ്രത പുലർത്തണമെന്നും അറിയിപ്പുണ്ട്.ഒഫേലിയ പോലെ തെക്കു പടിഞ്ഞാറൻ മേഖലയിലാണ് ബ്രിയാൻ കൊടുങ്കാറ്റും ആഞ്ഞടിക്കുക.

ഒഫേലിയ വൻനാശം വിതച്ച വെക്‌സ്‌ഫോർഡ്, ക്ലയർ, കോർക്, കെറി, വാട്ടർഫോർഡ് കൗണ്ടികളിൽ സ്റ്റാറ്റസ് 2 ഓറഞ്ച് കാറ്റഗറി മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ഇവിടങ്ങളിൽ ശനിയാഴ്ച പുലർച്ചെ അർധരാത്രിവരെ മണിക്കൂറിൽ 110നും 130നു ഇടയിൽ കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. മേയോ,ഗോൾവേ തീരങ്ങളിലും ഇതേ മുന്നറിയിപ്പുണ്ട്.. അയർലണ്ടിന്റെ മധ്യമേഖലയിലും കിഴക്കൻ മേഖലയിലും വൈകിട്ടോടെയാകും ബ്രിയാൻ എത്തുകയെന്നാണ് മെറ്റ് ഏറാൻ അറിയിപ്പ്.