- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കുര്യാളശേരി അവാർഡ് ബ്രയൻ കുഞ്ചെറിയയ്ക്ക്
ഷിക്കാഗോ: സീറോ മലബാർ മതബോധന സ്‌കൂൾ 2014- 15 അധ്യയന വർഷത്തെ മികച്ച വിദ്യാർത്ഥിക്കുള്ള റവ.ഫാ. ആന്റണി കുര്യാളശേരി അവാർഡിനു ബ്രയൻ കുഞ്ചെറിയ തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ വച്ച് കത്തീഡ്രൽ വികാരി റവ.ഡോ. സെബാസ്റ്റ്യൻ പലയ്ക്കാപ്പറമ്പിൽ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ച് അനുമോദനങ്ങൾ നേർന്നു. ഇടവക
ഷിക്കാഗോ: സീറോ മലബാർ മതബോധന സ്‌കൂൾ 2014- 15 അധ്യയന വർഷത്തെ മികച്ച വിദ്യാർത്ഥിക്കുള്ള റവ.ഫാ. ആന്റണി കുര്യാളശേരി അവാർഡിനു ബ്രയൻ കുഞ്ചെറിയ തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ വച്ച് കത്തീഡ്രൽ വികാരി റവ.ഡോ. സെബാസ്റ്റ്യൻ പലയ്ക്കാപ്പറമ്പിൽ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ച് അനുമോദനങ്ങൾ നേർന്നു. ഇടവക അസി. വികാരി ഫാ. റോയ് മൂലേച്ചാലിലും, മതബോധന സ്‌കൂൾ പ്രിൻസിപ്പൽ സി. ജസ്‌ലിൻ സിഎം.സിയും പ്രസ്തുത യോഗത്തിൽ സന്നിഹിതരായിരുന്നു.
സോവിൻ കുഞ്ചെറിയയുടേയും ജോളിയുടേയും മകനായ ബ്രയൻ ഗ്ലെൻവ്യൂ സൗത്ത് ഹൈസ്‌കൂളിൽ പഠനത്തിലും പാഠ്യേതര വിഭാഗത്തിലും ഒരുപോലെ മികവു പുലർത്തിയ വിദ്യാർത്ഥിയാണ്. മെഡിക്കൽ ക്ലബ് പബ്ലിക് റിലേഷൻസ് ഡയറ്കടർ, ദേശി ക്ലബ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ വളരെ പ്രശംസനീയമായി പ്രവർത്തിച്ചു. വോളണ്ടിയർ ക്ലബായ കീ ക്ലബ്, സ്റ്റുഡന്റ് ടു സ്റ്റുഡന്റ് എന്നീ ക്ലബുകളിൽ അംഗമായിരുന്ന ബ്രയൻ ഡിബേറ്റ് ടീമിൽ നാഷണൽ ഫോറൻസിക് ലീഗ് സർട്ടിഫിക്കറ്റും നേടിയിരുന്നു.
സീറോ മലബാർ കത്തീഡ്രലിലെ യൂത്ത് കോർഡിനേറ്ററായ ബ്രയൻ അൾത്താര ശുശ്രൂഷകനും ചെറുപുഷ്പ മിഷൻ ലീഗിലെ അംഗവുമാണ്.
ഗ്ലെൻബ്രൂക്ക് പബ്ലിക് ലൈബ്രറിയിലും ഗ്ലെൻബ്രൂക്ക് ഹോസ്പിറ്റലിലും വോളന്റിയറായി സേവനം അനുഷ്ഠിച്ച ബ്രയൻ വിവിധ മെഡിക്കൽ ഓഫീസുകളിൽ നിന്ന് ഇന്റേൺഷിപ്പുകളും പൂർത്തിയാക്കിയിരുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.



