തിരുവനന്തപുരം: മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രമേശിനെയും ജോയിന്റ് രജിസ്റ്റാർ ടി ചന്ദ്രനെയും പുറത്താക്കാൻ കാരണമായത് എൻജിഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി കെ രാജേന്ദ്രന്റെ പരാതിയിൽ. മന്ത്രിയുടെ എപിഎസിനും ജോയിന്റ് രജിസ്ട്രാർക്കും എതിരെ തെളിവുകൾ സഹിതമാണ് യൂണിയൻ മുൻ നേതാവ് പരാതി നൽകിയത്.

ആദ്യം മന്ത്രി കടകംപള്ളിയേയും സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേയും സമീപിച്ചിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് സർവീസ് സംഘടനാ രംഗത്തെ അതികായകനായിരുന്ന രാജേന്ദ്രൻ മുഖ്യമന്ത്രിയെ നേരിൽ കണ്ടത് . കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് സർക്കാർ ജീവനക്കാരെ സംഘടിപ്പിച്ച് നിരവധി പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള രാജേന്ദ്രൻ അറിയപ്പെടുന്ന സംഘാടകനും വാഗ്മിയുമാണ്. സർവീസ് രംഗത്തെ നിഘണ്ടുവെന്നറിയപ്പെടുന്ന രാജേന്ദ്രനിൽ നിന്നാണ് പ്രമുഖ ഇടത് നേതാക്കൾ പോലും പല സംശയ ക്കൾക്കും ഉത്തരം കണ്ടെത്തിയിരുന്നത്.

അങ്ങനെയൊരാൾ പരാതിയുമായി എത്തിയപ്പോൾ പരാതി വായിച്ചതിനൊപ്പം ആവലാതി മുഴുവനും കേൾക്കാനുള്ള സാവകാശവും മുഖ്യമന്ത്രി കാട്ടി. സർവീസിൽ നിന്നു വിരമിച്ച ശേഷം സ്വദേശമായ ആനാട്ടെ ബാങ്കിന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്ന രാജേന്ദ്രൻ നെടുമങ്ങാട് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ്. സഹകാരി എന്ന നിലയിലും ഇദ്ദേഹം പ്രശസ്തതാണ്. സഹകരണ മന്ത്രിയുടെ എപിപിഎസിനും ജോയിന്റ് രജിസ്റ്റർക്കും രാജേന്ദ്രന്റെ പാർട്ടി ബന്ധവും പൂർവ്വകാല പ്രവർത്തനവും മനസിലാക്കാൻ കഴിയാത്തതാണ് തിരിച്ചടിയായത്.

കമ്പ്യൂട്ടർ പ്രിന്ററും പ്രഷർ കുക്കറും കോൺഗ്രസോ ബിജെപി.യോ ഭരിക്കുന്ന സംഘങ്ങളോടാണ് ആവശ്യപ്പെട്ടതെങ്കിൽ ഈ ഇടപാടെ പുറം ലോകം അറിയില്ലയായിരുന്നു. എൽ ഡി എഫ് വന്നു എല്ലാ ശരിയാവുമെന്ന ധാരണയിൽ മന്ത്രി ഓഫീസിലും സർക്കാർ ഓഫീസിലും കയറി ഇറങ്ങുന്നവർക്ക് ഇനിയും പലതും ശരിയാവാൻ ഉണ്ടെന്ന് നേരിട്ടു തന്നെ ബോധ്യപ്പെട്ടു പോകുന്ന അവസ്ഥയാണ് ഈ വിവാദത്തിലൂടെ ഉണ്ടായിരിക്കുന്നത് സർക്കാർ മാറിയെങ്കിലും അഴിമതി മാറിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ എപിഎസിന്റേയും ജോയിന്റ് രജിസ്ട്രാരുടെയും ഇടപെടൽ.

മന്ത്രി ഓഫീസിലേക്കുള്ള ഉപഹാരം ജോയിന്റ് രജിസ്റ്റാറുടെ വീട്ടിൽ എത്തിക്കാനാണ് നിർദ്ദേശിച്ചത്. മന്ത്രിയുട ഓഫീസിലേക്കുള്ളത് എന്തിന് രജിസ്റ്റാറുടെ വീട്ടിൽ എത്തിക്കണം എന്ന രാജേന്ദ്രന്റെ ചോദ്യം ജോയിന്റ്് രജിസ്റ്റാർക്ക് ഇഷ്ടപ്പെട്ടില്ലന്ന് മാത്രമല്ല പറയുന്നത് അനുസരിക്കാനായിരുന്നു നിർദ്ദേശം. ആഞ്ജാപിക്കൽ കൂടി ആയതോടെ പിണറായിയോടും കോടിയേരിയോടും നേരിട്ട് വിളിച്ച് കാര്യങ്ങൾ പറയൻ അനുവാദമുള്ള പഴയ എൻജിഒ യൂണിയൻ സഖാവിന് അടങ്ങിയിരിക്കാനായില്ല ,

ഇതിനിടെ ഉപഹാരം കിട്ടാത്തതിനാൽ വീണ്ടും ജോയിന്റ് രജിസ്റ്റാർ ടി ചന്ദ്രൻ ബാങ്ക് പ്രസിഡന്റിനെ ഫോണിൽ വിളിച്ചു കോപാകുലനായി സംസാരിച്ചു. സംസാരത്തിന് ഭീക്ഷണിയുടെ സ്വരമുണ്ടായിരുന്നു. ബാങ്കിന്റെ രജിസ്ട്രഷൻ തന്നെ ഇല്ലാതാക്കുമെന്നും പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും രാജേന്ദ്രനും ഭരണസമിതി അംഗങ്ങളും നേരിൽ കണ്ട് പരാതി നൽകി. പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല ഫാർമേഴ്സ് ബാങ്കിന് നേരെ പ്രതികാര നടപടിയും തുടങ്ങി.

ഇതോടയാണ് രാജേന്ദ്രനും കൂട്ടരും മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. പരാതി വായിച്ച മുഖ്യമന്ത്രി രഹസ്യ അന്വേഷണത്തിന് തന്റെ ഓഫീസിലെ തന്നെ ഒരു വിശ്വസ്തനെ എൽപ്പിച്ചു. രണ്ടു ദിവസത്തിനകം പരാതി പരിശോധിച്ച് മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ടു എത്തി. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് ഇരുവരെയും പുറത്താക്കിയത്. സഹകരണ വകുപ്പിൽ ജോയിന്റ് രജിസ്റ്റാറായി വിരമിച്ച രമേശിന് സഹകരണ മേഖലയിൽ ഉള്ള പരിഞ്ജാനം പ്രയോജനപ്പെടുത്താൻ കണ്ണൂരിലെ പാർട്ടി പ്രത്യേക താൽപര്യം എടുത്താണ് ഇദ്ദേഹത്തെ മന്ത്രി കടകം പള്ളിയുടെ ഓഫീസിൽ നിയമിച്ചത്.

ചുരുങ്ങിയ നാളുകൾക്കുളൽൽ മന്ത്രിയുടെ വിശ്വസ്തനായ രമേശ് പറയുന്നതായി സഹകരണ വകുപ്പിലെ അന്തിമ വാക്ക്. രമേശിന്റെ സുഹൃത്തും തിരുവനന്തപുരം ജില്ലക്കാരനുമായ ടി ചന്ദ്രൻ നേരത്തെ തന്നെ കടകം പള്ളിയുടെ അടുപ്പക്കാരനാണ്. ജോയിന്റ് രജിസ്റ്റാർ റാങ്കിലുള്ള ചന്ദ്രനെ നിർണായക തസ്തികയിൽ എത്തിച്ചതും രമേശനാണ്. ഈയിടെ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് പിരിച്ചി വിട്ടപ്പോൾ അഡ്‌മിനിസ്ട്രേറ്റർ ചുമതലയുംനൽകി. ഇരുവർക്കും എതിരെ നേരത്തയും പരാതികൾ ഉണ്ടായിട്ടുണ്ടെന്നാണ് സഹകാരികൾ പറയുന്നത്.

ജോയിന്റ് രജിസ്റ്റാർ ടി ചന്ദ്രനെതിരെ സൊസൈറ്റി രജിസ്റ്ററേഷന് കൈക്കൂലി ആവിശ്യപ്പെട്ടുവെന്ന ആക്ഷേപവും നിൽക്കുന്നുണ്ട്. ഇത് സംബന്ധിച്ചും മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കും മുന്നിൽ പരാതി ഉണ്ട്. കൂടാതെ പാർട്ടിയിലെ ഒരു മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്.