ദുബൈ: ജലയാനങ്ങൾക്ക് ദുബൈ കനാലിലൂടെ സുഗമസഞ്ചാരം സാധ്യമാക്കുന്നതിന്റെ ഭാഗമായി വാരാന്ത്യങ്ങളിൽ ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നു. ശനിയാഴ്‌ച്ച രാവിലെ ആറ് മുതൽ ശനിയാഴ്‌ച്ച രാവിലെ ആറ് വരെയാണ് ബ്രിഡ്ജ് അടച്ചിടുക. എന്നാൽ പകരം സംവിധാനമൊരുക്കിയിരിക്കുന്ന ആൽ മക്തൂം പാലത്തിൽ സാലിക് ഒഴിവാക്കുന്നു.

മറ്റു ദിവസങ്ങളെ അപേക്ഷിച്ച്‌ െവള്ളിയാഴ്ച മേഖലയിൽ ഗതാഗതം കുറവാകയാൽ ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടച്ചിട്ടാലും ആൽ മക്തൂം, അൽ ഗർഗൂദ് പാലങ്ങൾ, ഷിന്ദഘ ടണൽ എന്നിവയിലൂടെ വാഹന നീക്കം കാര്യക്ഷമമായി നടക്കുമെന്നാണ് പഠനങ്ങളിൽ നിന്നു ലഭിച്ച വിലയിരുത്തൽ.

ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്ന സമയങ്ങളിൽ ഗർഗൂദ് പാലത്തിൽ സാലിക് ഇളവില്ല. എന്നാൽ ഷിന്ദഗയിലും മക്തും പാലത്തിലും സൗജന്യമാണ്.കൂടുതൽ കപ്പലുകൾക്കും ബോട്ടുകൾക്കുമെല്ലാം ക്രീക്കിലൂടെയും കനാലിലൂടെയും കൂടുതൽ സമയം എളുപ്പത്തിൽ നീങ്ങാനാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.