ത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്കും ഖത്തർ ജനതക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യൻ പ്രവാസ സംഘടനയായ ബ്രിഡ്ജ്ഖത്തറിന്റെയും ഖത്തർ നാഷണൽ തിയെറ്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽഇന്ത്യൻ സമൂഹം 'ഖത്തർ ഞങ്ങളുടെ രണ്ടാം വീട്, ഐക്യ ദാർഢ്യത്തിന്റെആഘോഷം' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഇന്തോ-ഖത്തർ ഫ്യൂഷൻ ഷോ ഖത്തർസാംസ്‌കാരിക മന്ത്രി ശൈഖ് സാലാഹ് ബിൻ ഗാനിം അൽ അലി ഉദ്ഘാടനം ചെയ്തു.

ഖത്തറും ഇന്ത്യയും തമ്മിൽ പുലർത്തി പോരുന്നത് കേവലം ബിസിനസ് ബന്ധംമാത്രമല്ല. അത് തെളിയിക്കുന്നതാണ് ഈ കൂടിച്ചേരലും ഇന്ത്യൻ സമൂഹം ഈരാജ്യത്തിന് നൽകി വരുന്ന പിന്തുണയും. മന്ത്രിയെന്ന നിലയിൽ എന്റെഉത്തരവാദിത്തം ഖത്തറിലെ പൗരന്മാരെ മാത്രം സേവിക്കുക എന്നതല്ല; ഈരാജ്യത്തെത്തുന്ന നിങ്ങളെ ഓരോരുത്തരെയും സേവിക്കുക എന്നത് കൂടിയാണെന്നുംമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഐക്യദാർഢ്യ പരിപാടിക്ക് ഖത്തർഗവണ്മെന്റിനെ നന്ദി അറിയിച്ച അദ്ദേഹം കലാകാരന്മാരെ അഭിനന്ദിക്കുകയും ചെയ്തു.

ഖത്തർ നാഷണൽ തിയേറ്റർ മാനേജർ സലാഹ് അൽ മുല്ല, നാഷണൽ തിയേറ്റർസെക്രട്ടറി യൂസഫ് അൽ ഹറമി എന്നിവർ സംബന്ധിച്ചു. ബ്രിഡ്ജ് ഖത്തർചെയർമാൻ സലീൽ ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. പബ്ലിക് റിലേഷൻ സെക്രട്ടറിമുനീർ ജലാലുദ്ദീൻ സ്വാഗതം പറഞ്ഞു. ഖത്തർ സാംസ്‌കാരിക മന്ത്രാലയം, നാഷണൽതിയേറ്റർ എന്നിവിടങ്ങളിലെ പ്രമുഖരും ഇന്ത്യൻ പ്രവാസി സംഘടനാ നേതാക്കളുംചടങ്ങ് വീക്ഷിക്കാനെത്തി.

ഖത്തറിന് ഐക്യ ദാർഢ്യമായി ബ്രിഡ്ജ് ഖത്തർ ഫ്യൂഷൻ ഷോ
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്കും ഖത്തർ ജനതക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യൻ പ്രവാസ സംഘടനയായ ബ്രിഡ്ജ്ഖത്തറിന്റെയും ഖത്തർ നാഷണൽ തിയെറ്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽഇന്ത്യൻ സമൂഹം 'ഖത്തർ ഞങ്ങളുടെ രണ്ടാം വീട്, ഐക്യ ദാർഢ്യത്തിന്റെആഘോഷം' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഇന്തോ-ഖത്തർ ഫ്യൂഷൻ ഷോ ഇന്ത്യൻസമൂഹത്തിന്റെ സാംസ്‌കാരിക ഐക്യ ദാർഢ്യമായി. വൈകീട്ട് 7.30 മണിമുതൽ വെസ്റ്റ് ബേയിലുള്ള ഖത്തർ നാഷണൽ തിയേറ്ററിൽ വച്ച് നടന്ന പരിപാടിയിൽഇന്ത്യയിൽ നിന്നുള്ള 120 ഓളം കലാകാരന്മാരാണ് രണ്ടര മണിക്കൂർ നീണ്ടുനിന്നപരിപാടിയിൽ വിവിധ ആവിഷ്‌കാരങ്ങളുമായി വേദിയിലെത്തിയത്.

കലിഗ്രഫി കലാകാരൻ അബ്ദുൽ കരീം തമീം അൽ മജദ് കാൻ വാസിലേക്ക്പകർത്തിയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ഇന്തോ അറബ് ഫ്യൂഷൻഡാൻസ് വേദിലെത്തി. ക്ലോക്ക് നിർമ്മിച്ചതിന്റെ പേരിൽ തീവ്രവാദ മുദ്രചുമത്തെപ്പെട്ട അമേരിക്കൻ ബാലൻ അഹമ്മദ് മുഹമ്മദിന്റെ ആത്മ സംഘർഷങ്ങളുംതുടർന്ന് ആ ബാലനെ ഖത്തർ സ്വീകരിക്കുന്നതും ആവിഷ്‌കരിച്ച ക്ലോക്ക് ബോയ്മ്യൂസിക്കൽ ഡ്രാമ പ്രേക്ഷകരുടെ ഉള്ളുണർത്തി. ഇന്ത്യയുടെയും ഖത്തറിന്റെയുംപരമ്പരാഗത ന്രിത്തച്ചുവടുകളുമായി വിവിധ കാലാകരന്മാർ വേദിയിലെത്തി. കണ്ടംപററിഡാൻസ്, അർഗ ഡാൻസ്, കഥകളി, കുച്ചിപ്പുടി, ഭരത നാട്യം, മോഹിനിയാട്ടം, നോർത്ത് ഇന്ത്യൻ ഡാൻസ് എന്നിവ അരങ്ങേറി. കനൽക്കൂട്ടത്തിനെ നാടൻപാട്ട് സംഘം പരിപാടിക്ക് കൊഴുപ്പേകി. അനശ്വരനായ ഇന്ത്യൻ ഗായകൻ മുഹമ്മദ്‌റഫിയുടെ ഗാനങ്ങളടങ്ങിയ ഹിന്ദി ഗാനങ്ങളും സൂഫി സംഗീതവും ഗസലും വേദിയിലെത്തി.

ഫലസ്തീനിയൻ കവി മഹ്മൂദ് ദർവേശിന്റെ കവിതയുടെ രംഗാവിഷകാരം പ്രേക്ഷകരിൽ നൊമ്പരമുണർത്തി. യുദ്ധക്കെടുതിയിൽ സർവ്വസ്വവും നഷ്ടപ്പെട്ട ഒരുജനതയിലേക്ക് സഹായ ഹസ്തവുമായി എത്തുന്ന ഖത്തർ അമീറിനെയും ഖത്തർചാരിറ്റിയെയും വേദിയിൽ ആവിഷകരിച്ചപ്പോൾ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ്‌വരവേറ്റത്. ഒടുവിൽ കലാരകാരന്മാരെ ചേർന്ന് ഖത്തർ ഞങ്ങളുടെ രണ്ടാം വീട്എന്ന ബാനർ ഉയർത്തിയതോടെ പരിപാടിക്ക് തിരശ്ശീല വീണു.

ദോഹയിലെ പ്രശസ്ത കലാ പ്രവർത്തകരായ നൗഫൽ ശംസ്, ഫിറോഷ് മൂപ്പൻ,ക്രിഷ്ണനുണ്ണി തുടങ്ങിയവരാണ് പരിപാടികൾ സംവിധാനം ചെയ്തത്. അനസ് എടവണ്ണ,ലുഖ്മാൻ കെ.പി. എന്നിവർ സങ്കേതിക സഹായം നിർവ്വഹിച്ചു.

ഖത്തർ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോടും കാലങ്ങളായി ഈ രാജ്യംഅഭയാർത്ഥികൾക്കും യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കും നൽകി വരുന്നസംഭാവനകളോടും പ്രവാസികളോട് പുലർത്തി വരുന്ന കരുതലിനോടുമുള്ള അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യമായി ഈപരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പരിപാടിയിൽ സഹകരിച്ചഎല്ലാവർക്കും നന്ദി അറിയിക്കുന്നതായും ബ്രിഡ്ജ് ഖത്തർ ചെയർമാൻ സലീൽ ഇബ്രാഹിംപറഞ്ഞു.