- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിന് ഐക്യ ദാർഢ്യവുമായി ഇന്ത്യൻ പ്രവാസ സംഘടന ബ്രിഡ്ജ് ഖത്തർ സംഘടിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ ഷോ നാളെ; ഇന്ത്യയിൽ നിന്നുള്ള 120 ഓളം കലാകാരന്മാർ അണിയിച്ചൊരുക്കുന്ന കലാപരിപാടികൾ അരങ്ങിലെത്തും
ദോഹ: ഖത്തറിനും ഖത്തർ ജനതക്കും ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്ഇന്ത്യൻ പ്രവാസ സംഘടനയായ ബ്രിഡ്ജ് ഖത്തറിന്റെയും ഖത്തർ നാഷണൽതിയെറ്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മിനിസ്ട്രി ഓഫ് കൾച്ചറർആൻഡ് സ്‌പോർട്‌സിന്റെ സഹകരണത്തോടെ 'ഖത്തർ ഞങ്ങളുടെ രണ്ടാം വീട്, ഐക്യദാർഢ്യത്തിന്റെ ആഘോഷം' എന്ന തലക്കെട്ടിൽ ഇന്തോ-ഖത്തർ സാംസ്‌കാരിക പരിപാടിസംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് 7.30 മണിമുതൽ വെസ്റ്റ്‌ബേയിലുള്ള ഖത്തർ നാഷണൽ തിയേറ്ററിൽ വച്ച് നടക്കുന്ന പരിപാടിയിൽഇന്ത്യയിൽ നിന്നുള്ള 120 ഓളം കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധപരിപാടികൾ അരങ്ങേറും. ഇന്ത്യയും ഖത്തറും തമ്മിൽ പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. ഇരു രാജ്യവുംതമ്മിൽ സാമ്പത്തിക സമൂഹിക സാംസ്‌കാരിക മേഖലകളിലെ ഇഴ പിരിയാൻ പറ്റാത്തകൂട്ടുകാരാണ്. ഇന്ത്യക്കാരുടെ ഖത്തറിലേക്കുള്ള പ്രവാസ ജീവിത പ്രയാണത്തിനും അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോടും,കാലങ്ങളായി ഈ രാജ്യം അഭയാർത്ഥികൾക്കും യുദ്ധക്കെടുതിഅനുഭവിക്കുന്നവർക്കും നൽകി വരുന്ന സഹായങ്ങളോടും,
ദോഹ: ഖത്തറിനും ഖത്തർ ജനതക്കും ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്ഇന്ത്യൻ പ്രവാസ സംഘടനയായ ബ്രിഡ്ജ് ഖത്തറിന്റെയും ഖത്തർ നാഷണൽതിയെറ്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മിനിസ്ട്രി ഓഫ് കൾച്ചറർആൻഡ് സ്‌പോർട്‌സിന്റെ സഹകരണത്തോടെ 'ഖത്തർ ഞങ്ങളുടെ രണ്ടാം വീട്, ഐക്യദാർഢ്യത്തിന്റെ ആഘോഷം' എന്ന തലക്കെട്ടിൽ ഇന്തോ-ഖത്തർ സാംസ്‌കാരിക പരിപാടിസംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച വൈകീട്ട് 7.30 മണിമുതൽ വെസ്റ്റ്‌ബേയിലുള്ള ഖത്തർ നാഷണൽ തിയേറ്ററിൽ വച്ച് നടക്കുന്ന പരിപാടിയിൽഇന്ത്യയിൽ നിന്നുള്ള 120 ഓളം കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധപരിപാടികൾ അരങ്ങേറും.
ഇന്ത്യയും ഖത്തറും തമ്മിൽ പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. ഇരു രാജ്യവുംതമ്മിൽ സാമ്പത്തിക സമൂഹിക സാംസ്‌കാരിക മേഖലകളിലെ ഇഴ പിരിയാൻ പറ്റാത്തകൂട്ടുകാരാണ്. ഇന്ത്യക്കാരുടെ ഖത്തറിലേക്കുള്ള പ്രവാസ ജീവിത പ്രയാണത്തിനും അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോടും,കാലങ്ങളായി ഈ രാജ്യം അഭയാർത്ഥികൾക്കും യുദ്ധക്കെടുതിഅനുഭവിക്കുന്നവർക്കും നൽകി വരുന്ന സഹായങ്ങളോടും, പ്രവാസികളോട് കാലങ്ങളായിപുലർത്തി വരുന്ന കരുതലിനോടുമുള്ള ഇന്ത്യൻ സമൂഹത്തിന്റെ ഐക്യദാർഢ്യമാവുംപരിപാടിയെന്നു ബ്രിഡ്ജ് ഖത്തർ ചെയർമാൻ സലീൽ ഇബ്രാഹിം പറഞ്ഞു.
'ഏത് പ്രതിസന്ധിയിലും മൂല്യങ്ങൾ കൈ വിടാതെ പിടിച്ച് നിൽക്കാൻരാജ്യത്തിനു കരുത്തുണ്ടെന്നും പ്രതിസന്ധി ഘട്ടത്തിൽ ഖത്തറിലെ മുഴുവൻപ്രവാസികളും സഹോദരങ്ങളെ പോലെ ഈ രാജ്യത്തോടു ഒപ്പം നിന്നതിൽസന്തോഷമുണ്ടെന്നും , പ്രവാസികളുടെ കലാ ആവിഷ്‌കാരങ്ങൾക്കു വേണ്ട സഹായങ്ങൾചെയ്യാൻ ഖത്തർ നാഷണൽ തിയെറ്റർ എന്നും പ്രതിജ്ഞാബദ്ധമാണെന്നുംമിനിസ്ട്രി ഓഫ് കൾച്ചറിന്റെ തിയേറ്റർ അഫയെർസ് മാനേജർ സലാഹ് അൽമുല്ല പറഞ്ഞു.
ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം തുടങ്ങിയ വിധ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന പരിപാടിയിൽ ഇന്തോ ഖത്തർ ഫ്യൂഷൻ ഡാൻസ്, കണ്ടംപററി ഡാൻസ്, അർഗഡാൻസ്, ഖത്തരി ഡാൻസ്, സൂഫി ഡാൻസ്, ഇന്ത്യൻ ഗ്രൂപ്പ് ഡാൻസ് തുടങ്ങിയനൃത്തയിനങ്ങളും കഥകളി, കളരിപ്പയറ്റ് തുടങ്ങിയ ഇന്ത്യയുടെ തനത് നാടൻ കലാരൂപങ്ങളും കാരംഗാവൂ, ക്ലോക്ക് ബോയി എന്ന മ്യൂസിക്കൽ ഡ്രാമ, ലൈവ് പോട്രൈറ്റ് ദർ വേശിന്റെ കവിതാവിഷ്‌കാരം, നാടൻ പാട്ട് തുടങ്ങിയ വിവിധങ്ങളായപരിപാടികൾ അരങ്ങേറും. ദോഹയിലെ പ്രശസ്ത കലാ പ്രവർത്തകരായ നൗഫൽശംസ്, ഫിറോഷ് മൂപ്പൻ, കൃഷ്ണനുണ്ണി തുടങ്ങിയവരാണ് മ്യൂസിക്കൽ ഫ്യൂഷൻഷോയുടെ സംയുക്ത സംവിധാനം നിർവ്വഹിക്കുന്നത്. അനസ് എടവണ്ണ, ലുഖ്മാൻ കെ.പി.തുടങ്ങിയവരാണ് സാങ്കേതിക സംവിധാനം.