- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിക്സ് ചലച്ചിത്രമേള: ജയരാജിന്റെ 'വീരം' പ്രദർശിപ്പിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ ആരംഭിച്ച പ്രഥമ ബ്രിക്സ് ചലച്ചിത്രമേളയിൽ ജയരാജിന്റെ 'വീരം' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ മാക്ബത്തിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രത്തിന് ചലച്ചിത്രമേളയിൽ അവസരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ജയരാജ് പറഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ ആറുവരെയാണ് മേള. ചിത്രത്തിലെ നായകൻ കുനാൽ കപൂറും നായിക ഡിവിന ഠാക്കൂറുമാണ്. നവരസങ്ങളുടെ പരമ്പരയിൽ സ്നേഹം, ശാന്തം, കരുണം, അദ്ഭുതം എന്നിവയ്ക്കു ശേഷം ജയരാജ് ഒരുക്കുന്ന ചിത്രമാണ് വീരം. ഷേക്്സ്പിയറിന്റെ നോവലുകളെ ആസ്പദമാക്കി തയാറാക്കുന്ന മൂന്നാമത്തെ ചിത്രവും എന്നത് ഇതിന്റെ പ്രത്യേകതയാണ്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ തയാറാക്കുന്ന വീരം ഈ വർഷം തന്നെ തമിഴിലും തെലുങ്കിലും പുറത്തിറങ്ങും.
ന്യൂഡൽഹി: ഡൽഹിയിൽ ആരംഭിച്ച പ്രഥമ ബ്രിക്സ് ചലച്ചിത്രമേളയിൽ ജയരാജിന്റെ 'വീരം' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ മാക്ബത്തിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രത്തിന് ചലച്ചിത്രമേളയിൽ അവസരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ജയരാജ് പറഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ ആറുവരെയാണ് മേള. ചിത്രത്തിലെ നായകൻ കുനാൽ കപൂറും നായിക ഡിവിന ഠാക്കൂറുമാണ്. നവരസങ്ങളുടെ പരമ്പരയിൽ സ്നേഹം, ശാന്തം, കരുണം, അദ്ഭുതം എന്നിവയ്ക്കു ശേഷം ജയരാജ് ഒരുക്കുന്ന ചിത്രമാണ് വീരം. ഷേക്്സ്പിയറിന്റെ നോവലുകളെ ആസ്പദമാക്കി തയാറാക്കുന്ന മൂന്നാമത്തെ ചിത്രവും എന്നത് ഇതിന്റെ പ്രത്യേകതയാണ്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ തയാറാക്കുന്ന വീരം ഈ വർഷം തന്നെ തമിഴിലും തെലുങ്കിലും പുറത്തിറങ്ങും.