തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കാൻ എത്തിയപ്പോൾ സംസ്ഥാന നേതാവ് കെ സുരേന്ദ്രൻ നടത്തിയ പരിഭാഷയുടെ ക്ഷീണം കഴിഞ്ഞ ദിവസമാണ് സംഘപരിവാർ അനുകൂലികൾക്ക് തീർക്കാനായത്. സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ വ്യക്തി സുരേന്ദ്രനു കൂട്ടായെത്തിയതോടെ സോഷ്യൽ മീഡിയ വീണ്ടും തർജമ ട്രോളുകളിൽ മുഖരിതമായി.

സിപിഐ(എം) നേതാവിന്റെ പരിഭാഷകന്റെ കൈയിൽ നിന്ന് അബദ്ധങ്ങൾ പ്രവഹിച്ചതോടെ സൈബർ ലോകം ഇക്കാര്യം ആഘോഷിക്കുകയാണ്. കൽപ്പറ്റ മണ്ഡലത്തിൽ സി.കെ ശശീന്ദ്രന്റെ പ്രചാരണത്തിനെത്തിയതായിരുന്നു ബൃന്ദ കാരാട്ട്. അപ്പോൾ നടത്തിയ പ്രസംഗമാണു തമാശകൾക്ക് ഇടനൽകിയത്.

ട്രോളുകൾ ഇതാ...