- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുങ്ങളെപ്പോലെ എനിക്ക് ആരെയെങ്കിലും ലാളിക്കാൻ തോന്നിയിട്ടുണ്ടെങ്കിൽ അത് ദുൽക്കറിനെയാണ്; എനിക്ക് മകനെപ്പോലെയാണ് ദുൽഖർ; എന്റെ അസിസ്റ്റന്റ്‌സ് അദ്ദേഹത്തെ പലരീതിയിലും കളിയാക്കിയിട്ടുണ്ട്; പക്ഷേ അദ്ദേഹം അതൊന്നും കാര്യമാക്കാറില്ല; ദുൽഖർ സൽമാനെക്കുറിച്ച് ബൃന്ദ മാസ്റ്റർ മനസ്സ് തുറക്കുന്നു
ചെന്നൈ: സൗത്ത് ഇന്ത്യൻ സിനിമയിലെ ഡാൻസ് കൊറിയോഗ്രാഫി രംഗത്തെ സൂപ്പർ താരമാണ് ബൃന്ദ മാസ്റ്റർ. നിരവധി ചിത്രങ്ങൾക്ക് ഡാൻസ് കൊറിയോഗ്രാഫി നിർവഹിച്ച താരത്തിന്റെ അഭിനന്ദനം ഏറ്റ് വാങ്ങിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ. ഇന്ത്യ ഗ്ലിറ്റ്‌സിന്റെ അഭിമുഖത്തിലാണ് ദുൽഖറിനെക്കുറിച്ച് ബൃന്ദ മാസ്റ്റർ മനസ്സ് തുറന്നത്. താൻ ഇഷ്ടപ്പെടുന്നവരിൽ ഒരാളാണ് ബ്രിന്ദയെന്നും അവരോട് തനിക്ക് ഒരുപാട് ആദരവും ബഹുമാനവും ഉണ്ടെന്ന് ദുൽഖർ പറഞ്ഞു. ബ്രിന്ദ മാസ്റ്റർ ഉണ്ടെങ്കിൽ മാത്രമേ എനിക്ക് നൃത്തം ചെയ്യാൻ കഴിയൂ. പട്ടംപോലെ, ചാർലി, ഓക്കെ കൺമണി, ബാംഗ്ലൂർ ഡെയ്‌സ് പോലുള്ള ചിത്രങ്ങളിൽ എന്നെ സഹായിച്ചത് ബ്രിന്ദ മാസ്റ്ററാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു. അത് പോലെ ബൃന്ദ ദുൽഖറിനെക്കുറിച്ചും വാചാലയായി 'കുഞ്ഞുങ്ങളെപ്പോലെ എനിക്ക് ആരെയെങ്കിലും ലാളിക്കാൻ തോന്നിയിട്ടുണ്ടെങ്കിൽ അത് ദുൽക്കറിനെയാണ്. എനിക്ക് മകനെപ്പോലെയാണ്. എന്റെ അസിസ്റ്റന്റ്‌സ് അദ്ദേഹത്തെ പലരീതിയിലും കളിയാക്കിയിട്ടുണ്ട്. പക്ഷേ അദ്ദേഹം അതൊന്നും കാര്യമാക്കാറില്ല. എന്തൊരു എളിമയ
ചെന്നൈ: സൗത്ത് ഇന്ത്യൻ സിനിമയിലെ ഡാൻസ് കൊറിയോഗ്രാഫി രംഗത്തെ സൂപ്പർ താരമാണ് ബൃന്ദ മാസ്റ്റർ. നിരവധി ചിത്രങ്ങൾക്ക് ഡാൻസ് കൊറിയോഗ്രാഫി നിർവഹിച്ച താരത്തിന്റെ അഭിനന്ദനം ഏറ്റ് വാങ്ങിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ. ഇന്ത്യ ഗ്ലിറ്റ്‌സിന്റെ അഭിമുഖത്തിലാണ് ദുൽഖറിനെക്കുറിച്ച് ബൃന്ദ മാസ്റ്റർ മനസ്സ് തുറന്നത്.
താൻ ഇഷ്ടപ്പെടുന്നവരിൽ ഒരാളാണ് ബ്രിന്ദയെന്നും അവരോട് തനിക്ക് ഒരുപാട് ആദരവും ബഹുമാനവും ഉണ്ടെന്ന് ദുൽഖർ പറഞ്ഞു. ബ്രിന്ദ മാസ്റ്റർ ഉണ്ടെങ്കിൽ മാത്രമേ എനിക്ക് നൃത്തം ചെയ്യാൻ കഴിയൂ. പട്ടംപോലെ, ചാർലി, ഓക്കെ കൺമണി, ബാംഗ്ലൂർ ഡെയ്‌സ് പോലുള്ള ചിത്രങ്ങളിൽ എന്നെ സഹായിച്ചത് ബ്രിന്ദ മാസ്റ്ററാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.
അത് പോലെ ബൃന്ദ ദുൽഖറിനെക്കുറിച്ചും വാചാലയായി 'കുഞ്ഞുങ്ങളെപ്പോലെ എനിക്ക് ആരെയെങ്കിലും ലാളിക്കാൻ തോന്നിയിട്ടുണ്ടെങ്കിൽ അത് ദുൽക്കറിനെയാണ്. എനിക്ക് മകനെപ്പോലെയാണ്. എന്റെ അസിസ്റ്റന്റ്‌സ് അദ്ദേഹത്തെ പലരീതിയിലും കളിയാക്കിയിട്ടുണ്ട്. പക്ഷേ അദ്ദേഹം അതൊന്നും കാര്യമാക്കാറില്ല. എന്തൊരു എളിമയാണ്. യൂണിറ്റിൽ എല്ലാവരോടും നല്ല പെരുമാറ്റമാണ്. താരജാട തൊട്ടുതീണ്ടിയിട്ടില്ല.
ഒരു ദിവസം ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്‌ബോൾ എന്റെ അസിസ്റ്റന്റിന്റെ ഷൂ കേടായി. വളരെ പെട്ടന്ന് തന്നെ അവിടെ ഒരു പുത്തൻ ഷൂ എത്തി. അതിന് പിന്നിൽ ദുൽക്കറായിരുന്നു. അതൊരു സമ്മാനം കൊടുക്കുന്നപോലെ ആയിരുന്നില്ല. മനുഷ്യത്വമാണ്, ആ ഗുണം എല്ലാവരിലും ഉണ്ടാകണമെന്നില്ലെന്നും ബ്രിന്ദ മാസ്റ്റർ പറഞ്ഞു.



