- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിങ് എ സ്മൈൽ സേവന പരിപാടിയുടെ ഭാഗമായി ടെക്കികൾ വനത്തിനുള്ളിലെ വിദ്യാലയത്തിൽ പഠനോപകരണങ്ങൾ വിതരണംചെയ്തു
ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ വി എസ്.സി.ടെക്‌നോപാർക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നBring A Smile എന്ന സേവനപരിപാടിയുടെഭാഗമായി ടെക്കികൾ വനത്തിനുള്ളിൽ അഗസ്ത്യവന കോട്ടൂർ മേഖലയിലെപൊത്തോട് വിദ്യാലയത്തിൽ പഠനോപകരണങ്ങൾ വിതരണംചെയ്തു. ആദിവാസിവിഭാഗത്തിൽപ്പെടുന്ന 24 വിദ്യാർത്ഥികൾക്ക് സ്‌കൂൾ യൂണിഫോം, ബുക്കുകൾ, വിവിധകളിപ്പാട്ടങ്ങൾ, ബാഗുകൾ,പെൻസിൽ പേന കിറ്റുകൾ , നെയിംസ്ലിപ്പുകൾ തുടങ്ങിയവഅടങ്ങിയപൂർണപഠനസഹായഉപകരണ കിറ്റുകൾ ആണ് വിതരണം ചെയ്തത്.കാർണിവൽസിനിമാസ് മാനേജർ ലക്ഷ്മൺ , ലക്ഷ്മി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.സ്‌കൂൾ അദ്ധ്യാപിക കുമാരി കൃഷ്ണപ്രിയ, ഭരണ-രക്ഷാകർതൃസമിതിഅംഗങ്ങളായ ബിനുകുമാർ , സുരേഷ് കാണി, സജിത് എന്നിവർസന്നിഹിതരായിരുന്നു. 19 പേർ അടങ്ങിയ സംഘമാണ് വനംവകുപ്പിന്റെ അനുമതിയോടെവനത്തിനുള്ളിലെ സ്‌കൂളിൽ പഠന സാമഗ്രികൾഎത്തിച്ചത് .തുടർച്ചയായ മൂന്നാം വർഷമാണ്‌വി എസ് സി ഈ സ്‌കൂളിൽ സഹായം എത്തിക്കുന്നത്. കഴിഞ്ഞ വർഷം രണ്ട് ശുചിമുറികൾ വി എസ് സി യുടെ സഹായത്തോടെ നിർമ്മിച്ചിരുന്നു.അദ്ധ്
ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ വി എസ്.സി.ടെക്‌നോപാർക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നBring A Smile എന്ന സേവനപരിപാടിയുടെഭാഗമായി ടെക്കികൾ വനത്തിനുള്ളിൽ അഗസ്ത്യവന കോട്ടൂർ മേഖലയിലെപൊത്തോട് വിദ്യാലയത്തിൽ പഠനോപകരണങ്ങൾ വിതരണംചെയ്തു.
ആദിവാസിവിഭാഗത്തിൽപ്പെടുന്ന 24 വിദ്യാർത്ഥികൾക്ക് സ്‌കൂൾ യൂണിഫോം, ബുക്കുകൾ, വിവിധകളിപ്പാട്ടങ്ങൾ, ബാഗുകൾ,പെൻസിൽ പേന കിറ്റുകൾ , നെയിംസ്ലിപ്പുകൾ തുടങ്ങിയവഅടങ്ങിയപൂർണപഠനസഹായഉപകരണ കിറ്റുകൾ ആണ് വിതരണം ചെയ്തത്.കാർണിവൽസിനിമാസ് മാനേജർ ലക്ഷ്മൺ , ലക്ഷ്മി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.സ്‌കൂൾ അദ്ധ്യാപിക കുമാരി കൃഷ്ണപ്രിയ, ഭരണ-രക്ഷാകർതൃസമിതിഅംഗങ്ങളായ ബിനുകുമാർ , സുരേഷ് കാണി, സജിത് എന്നിവർസന്നിഹിതരായിരുന്നു.
19 പേർ അടങ്ങിയ സംഘമാണ് വനംവകുപ്പിന്റെ അനുമതിയോടെവനത്തിനുള്ളിലെ സ്‌കൂളിൽ പഠന സാമഗ്രികൾഎത്തിച്ചത് .തുടർച്ചയായ മൂന്നാം വർഷമാണ്‌വി എസ് സി ഈ സ്‌കൂളിൽ സഹായം എത്തിക്കുന്നത്. കഴിഞ്ഞ വർഷം രണ്ട് ശുചിമുറികൾ വി എസ് സി യുടെ സഹായത്തോടെ നിർമ്മിച്ചിരുന്നു.അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് ആയിരത്തിലധികം വിദ്യാർത്ഥികൾക്ക്പഠനോപകരണങ്ങൾ നൽകുവാനാണ് വി എസ് സി ലക്ഷ്യമിടുന്നത്. സഹായംനൽകാനാഗ്രഹിക്കുന്നവർ കഴിയുന്നതും വേഗം വി എസ് സി പ്രതിനിധികളെഏല്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.കൂടുതൽ വിവരങ്ങൾക്കായി vsctechnopark@gmail.comഎന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.