ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ വി എസ്.സി.ടെക്‌നോപാർക്കിന്റെ ആഭിമുഖ്യത്തിൽ കാർണിവൽ സിനിമാസിന്റെയും ടെക്‌നോപാര്ക്കിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്രിങ് എ സ്മൈൽ

പരിപാടിയുടെ ഭാഗമായി ഗവ : എൽ.പി. സ്‌കൂൾ കോരാണി , ഗവ : ആർ.എൽ .പി. സ്‌കൂൾകുളത്തൂർ എന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം
ചെയ്തു.

177 വിദ്യാർത്ഥികൾക്കാണ് ഇന്നലെ പഠനോപകരണങ്ങൾ വിതരണം ചെയ്തത്.ഇതുവരെ അഞ്ച് ഘട്ടങ്ങളിലായി ആയിരത്തി പതിനാല് വിദ്യാർത്ഥികൾക്ക് വി എസ്.സിപഠനോപകരണങ്ങൾ നൽകിയിട്ടുണ്ട് .കുളത്തൂർ ഗവ : ആർ.എൽ .പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം നഗരസഭാഡെപ്യൂട്ടി മേയർ അഡ്വ: രാഖി രവികുമാർ മുഖ്യാതിഥി ആയിരുന്നു. കൗൺസിലർ സുനിചന്ദ്രൻ , കൗൺസിലർ ഹരി, ഗവ : ആർ.എൽ .പി. സ്‌കൂൾ പ്രധാന അദ്ധ്യാപിക ലത, സി.എം.സി പ്രതിനിധി മോഹൻ കുമാർ , വി എസ്.സി. സെക്രട്ടറി രജീഷ് , അനിത ടീച്ചർ എന്നിവർചടങ്ങിൽ സംസാരിച്ചു. സേവന മികവിന് വി എസ് സി വോളണ്ടിയർ നന്ദകുമാറിന്ചടങ്ങിൽ പ്രത്യേക നന്ദി അറിയിച്ചു.

മുൻ ഘട്ടങ്ങളിൽ കുളത്തൂർ ഗവഃ എൽ.പി.സ്‌കൂൾ , അഗസ്ത്യാർകൂടം കോട്ടൂർവന ത്തിനുള്ളിലെ പൊത്തോട് ആദിവാസി സ്‌കൂൾ , ഓഖി ദുരന്ത മേഖലയിലെ സ്‌കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് വി എസ്.സി. പഠനോപകരണ കിറ്റുകൾ
വിതരണം ചെയ്തത് .ബാഗുകൾ, കുടകൾ, ചോറ്റുപാത്രങ്ങൾ, പെൻസിലുകൾ, പേനകൾ, ഇൻസ്ട്രുമെന്റ്‌ബോക്‌സുകൾ , യൂണിഫോം തുടങ്ങിയവ അടങ്ങിയ കിറ്റുകൾ ആണ് വിവിധ തലങ്ങളിൽ പെട്ടവിദ്യാർത്ഥികൾക്ക് ആവശ്യാനുസൃതമായി വിതരണം ചെയ്യുന്നത്.
അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് ആയിരത്തിമുന്നൂറിലധികം വിദ്യാർത്ഥികൾക്ക്പഠനോപകരണങ്ങൾ നൽകുവാൻ സാധിക്കും എന്നാണു വി എസ് സി പ്രതീക്ഷിക്കുന്നത് .

സഹായം നൽകാനാഗ്രഹിക്കുന്നവർ കഴിയുന്നതും വേഗം വി എസ് സി പ്രതിനിധികളെ ഏല്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഈ പദ്ധതിയുടെ ഭാഗമാകാൻ താല്പര്യംഉള്ളവർക്ക് vsctechnopark@gmail.com " എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.