- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യം പാക് അധീന കശ്മീർ തിരിച്ച് പിടിക്കൂ; കറാച്ചി ഒരിക്കൽ ഇന്ത്യയുടെ ഭാഗമാകുമെന്ന ദേവേന്ദ്ര ഫട്‌നാവിസിന്റെ പരാമർശത്തോട് പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്
നാഗ്പുർ: ആദ്യം പാക് അധിനിവേശ കാശ്മീർ തിരിച്ചുപിടിക്കൂ, പിന്നീടാകാം കറാച്ചി എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കറാച്ചി ഒരിക്കൽ ഇന്ത്യയുടെ ഭാഗമാകുമെന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്. 'ആദ്യം പാക് അധീന കശ്മീരിന്റെ ഭാഗം തിരിച്ചുകൊണ്ടുവരൂ, കറാച്ചിയിലേക്ക് പിന്നീട് പോവാം' സഞ്ജയ് റാവത്ത് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു.
അവിഭക്ത ഇന്ത്യയിലാണ് വിശ്വസിക്കുന്നതെന്നും കറാച്ചി ഒരിക്കൽ ഇന്ത്യയുടെ ഭാഗമാവുമെന്നും ബിജെപി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫ്ടനാവിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുംബൈയിൽ മധുരപലഹാരക്കടയുടെ പേരിൽ നിന്ന് 'കറാച്ചി' എന്ന വാക്ക് ഒഴിവാക്കണമെന്ന് ശിവസേന പ്രവർത്തകൻ ആവശ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഫ്ടാനാവിസിന്റെ പരാമർശം. എന്നാൽ ഈ സംഭവത്തെ തള്ളി സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. ശിവസേനാപ്രവർത്തകന്റേത് പാർട്ടി നിലപാടല്ലെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം.
‘കഴിഞ്ഞ 60 വർഷമായി ഇവിടെ പ്രവർത്തിക്കുന്നതാണ് കറാച്ചി ബേക്കറി. അവർക്ക് പാക്കിസ്ഥാനുമായി യാതൊരു ബന്ധവുമില്ല. അതിന്റെ പേരിൽ ബേക്കറിക്ക് നേരെ നടത്തുന്ന വിവാദങ്ങൾ അർത്ഥമില്ലാത്തതാണ്. പേര് മാറ്റാൻ നടത്തുന്ന പ്രചാരണങ്ങൾ ശിവസേനയുടെ ഔദ്യോഗിക തീരുമാനമല്ല', റാവത്ത് ട്വീറ്റ് ചെയ്തു.
മറുനാടന് ഡെസ്ക്