- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തിരിക്ക മസാല
ആവശ്യമുള്ള സാധനങ്ങൾ കത്തിരിക്ക - 4 , ഇടത്തരം സവാള- 1 പച്ചമുളക്- 2 വെളുത്തുള്ളി – 2 മല്ലിയില- 2 ടേ.സ്പൂൺ തക്കാളി- 1 മുളകുപൊടി- 1 ടീസ്പൂൺ മല്ലിപ്പൊടി- ½ ടീ.സ്പൂൺ മഞ്ഞൾപ്പൊടി- ¼ ടീ.സ്പൂൺ ഉലുവപ്പൊടി- ¼ ടീ.സ്പൂൺ ജീരകം- ¼ ടീ.സ്പൂൺ ഉപ്പ്- പാകത്തിന് വെളിച്ചെണ്ണ- 3 ടേ.സ്പൂൺ ഏണ്ണ- 4 ടേ.സ്പൂൺ തയ്യാറാക്കുന്ന വിധം വെളിച്ചെണ്ണ തേച്ച്, കത്തിരിക്ക, മുഴുവനോടെ തീയിൽ പൊള്ളിച്ച് മാറ്റിവെക്കുക. കുഴിഞ്ഞ ചീനച്ചട്ടിയിൽ എണ്ണ ഒചിച്ച്, അതിൽ ജീരകം പൊട്ടിച്ച്, പൊടിയായി അരിഞ്ഞ സവാള , ഉപ്പും ചേർത്ത് വഴറ്റുക. അതിലേക്ക്, മുളക് പൊടി മല്ലിപ്പൊടി, മഞ്ഞപ്പൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് തീകുറച്ച് വഴറ്റുക. ഏണ്ണ തെളിഞ്ഞു കഴിഞ്ഞാൽ അതിലേക്ക് പൊടിയായി അരിഞ്ഞ തക്കാളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് നടുവെ ഒന്നു കീറിയ കത്തിരിക്കയിലേക്ക് ഈ മസാലക്കൂട്ട് പുരട്ടി തിരികെ ചീനച്ചട്ടിയിലേക്ക് തന്നെ തിരിച്ചു വെക്കുക. അല്പം ചൂടുവെള്ളവും ചേർത്ത് മൂടിവെച്ച് വേവിക്കുക. ചാറ് ആവശ്യമെങ്കിൽ , അല്പം ചാറോടെ വാങ്ങി വിളംബാനുള്ള പാത്രത
ആവശ്യമുള്ള സാധനങ്ങൾ
- കത്തിരിക്ക - 4 , ഇടത്തരം
- സവാള- 1
- പച്ചമുളക്- 2
- വെളുത്തുള്ളി – 2
- മല്ലിയില- 2 ടേ.സ്പൂൺ
- തക്കാളി- 1
- മുളകുപൊടി- 1 ടീസ്പൂൺ
- മല്ലിപ്പൊടി- ½ ടീ.സ്പൂൺ
- മഞ്ഞൾപ്പൊടി- ¼ ടീ.സ്പൂൺ
- ഉലുവപ്പൊടി- ¼ ടീ.സ്പൂൺ
- ജീരകം- ¼ ടീ.സ്പൂൺ
- ഉപ്പ്- പാകത്തിന്
- വെളിച്ചെണ്ണ- 3 ടേ.സ്പൂൺ
- ഏണ്ണ- 4 ടേ.സ്പൂൺ
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ തേച്ച്, കത്തിരിക്ക, മുഴുവനോടെ തീയിൽ പൊള്ളിച്ച് മാറ്റിവെക്കുക. കുഴിഞ്ഞ ചീനച്ചട്ടിയിൽ എണ്ണ ഒചിച്ച്, അതിൽ ജീരകം പൊട്ടിച്ച്, പൊടിയായി അരിഞ്ഞ സവാള , ഉപ്പും ചേർത്ത് വഴറ്റുക. അതിലേക്ക്, മുളക് പൊടി മല്ലിപ്പൊടി, മഞ്ഞപ്പൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് തീകുറച്ച് വഴറ്റുക. ഏണ്ണ തെളിഞ്ഞു കഴിഞ്ഞാൽ അതിലേക്ക് പൊടിയായി അരിഞ്ഞ തക്കാളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് നടുവെ ഒന്നു കീറിയ കത്തിരിക്കയിലേക്ക് ഈ മസാലക്കൂട്ട് പുരട്ടി തിരികെ ചീനച്ചട്ടിയിലേക്ക് തന്നെ തിരിച്ചു വെക്കുക. അല്പം ചൂടുവെള്ളവും ചേർത്ത് മൂടിവെച്ച് വേവിക്കുക. ചാറ് ആവശ്യമെങ്കിൽ , അല്പം ചാറോടെ വാങ്ങി വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റിയതിനുശേഷം, മുകളിൽ കൊത്തിയരിഞ്ഞ മല്ലിയിലയും തൂകുക.
കുറിപ്പ് :- കത്തിരിക്ക മുഴുവനായി പാകം ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മുളക്പൊടിയുടെ കാരം കുറവാണ് ഈ കറിയിൽ! പിന്നെ ചപ്പാത്തിക്ക് പറ്റിയ നല്ലൊരു കറിയാണ്. ജീരകവും മല്ലിയിലയും ചേർന്നുള്ള ഒരു രുചി ഈ കറിയെ വ്യത്യസ്ഥമാക്കുന്നു.