ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയുടെ പുതിയ വികാരി ആയി ഫാ. ഏബ്രാഹം കഴുനടിയിലിനെ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർനിയമിച്ചു.

അമേരിക്കയിലെ മിഷിഗണ് രൂപതയിലേയും കേരള കാഞ്ഞിരപ്പള്ളി രൂപതയിലേയും വിവിധ ഇടകകളിൽ വളരെ നാളുകളായി സേവനം അനുഷ്ഠിക്കകുയായിരുന്നു ഫാ. ഏബ്രാഹം.

ഫാ. വർഗ്ഗീസ് വാവോലിൽ ബ്രിസ്‌ബേൻ സൗത്ത് സെന്റ് തോമസ് സീറോ മലബാർ ഇടവകയിലെ വികാരി ആയും നിയമിക്കപ്പെട്ടു. ബ്രാക്കൻ റിഡ്ജ് സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ ഫാ. ഏബ്രാഹം കഴുനടയിലിന് ഊഷ്മളമായ സ്വീകരണം നൽകി.

ഫാ, വർഗ്ഗീസ് വാവോലിന് സ്‌നേഹനിർഭരമായ യാത്രയയപ്പും നൽകി. സെന്റ് അൽഫോൻസാ ഇടവക അംഗങ്ങൾക്ക് വേണ്ടി പാസ്റ്ററൽ കൗൺസിൽ അംഗം ജോളി കരുമത്തി ഫാ. വർഗ്ഗീസിന് സ്മാരകോപഹാരം സമ്മാനിച്ചു.

ട്രസ്റ്റിമാരായ ഷൈജു തോമസിന്റെയും, കരോൾ സൺതോമസിന്റെയും നേതൃത്വത്തിൽ പാരിഷ്‌കൗൺസിൽ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.ഫാ. തോമസ് അരീക്കുഴി ആശംസകൾ നേർന്നു സംസാരിച്ചു. ഷൈജു തോമസ് നന്ദി പറഞ്ഞു