ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ സൺഡേ സ്‌കൂൾ എട്ടാം വാർഷികം ആഘോഷിച്ചു. ബ്രാക്കൻ റിഡ്ജ് ഫാ. ബേർണി കോസ്റ്റിഗൻ സെന്ററിൽ നടന്ന വാർഷിക ആഘോഷപരിപാടികൾ ഫാ. തോമസ് അരീക്കുഴി ഉത്ഘാടനം ചെയ്തു. ഇടവകവികാരി ഫാ. ഏബ്രാഹം കഴുനടിയിൽ അദ്ധ്യക്ഷനായിരുന്നു

സീറോ മലബാർ രൂപതാ മതബോധന വിഭാഗം ഡയറക്ടർ ഫാ. വർഗ്ഗീസ് വാവോലിൽ, ബാബു ശവുരിമാക്കൽ, ഷൈജു തോമസ്, റെജി ചാക്കോ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സൺഡേ സ്‌കൂൾ വിദ്യാർത്ഥികളും, അദ്ധ്യാപകരും അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

സൺഡേ സ്‌കൂൾ ക്യാപ്ടൻ അലൻ ജോമോൻ നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ വാർഷിക ആഘോഷം സമാപിച്ചു.