ബ്രിസ്‌ബേൻ: അങ്കമാലി അയൽക്കൂട്ടം സംഘടിപ്പിച്ച ആറാം വാർഷികാഘോഷ പരിപാടികളും ക്രിസ്മസ് ആഘോഷവും അടിപൊളിയായി. ജിംഗിൾ ബെൽസ് 2018 ന്റെ ഭാഗമായി വിവിധ കലാസാംസ്കാരിക പരിപാടികൾ, ക്രിസ്മസ് കാരൾ, ഗാനമേള തുടങ്ങിയവയും നടത്തി. ഓസ്‌ട്രേലിയ സന്ദർശിക്കുന്ന മാതാപിതാക്കളെ പ്രതിനിധീകരിച്ച് ലല്ലി തോമസ് ദീപം തെളിയിച്ച് ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

ഫാ. ഡേവിഡ് ക്രിസ്മസ് സന്ദേശം നൽകി. പീറ്റർ തോമസ് നന്ദി പറഞ്ഞു. ഷാജി തേക്കാനത്ത്, പോൾ അച്ചിനിമാടൻ, തോമസ് കാച്ചപ്പിള്ളി, ജോയി പടയാട്ടി, ജോബി മാഞ്ഞൂരാൻ, സിജോ ജോസ്, ജോയി മൂലൻ, തങ്കച്ചൻ, ജോസ് പൈനാടത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.