ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സെന്റ് അൽഫോൻസാ സീറോ മലബാർ സമൂഹം ജൂലൈ 11, 12 തീയതികളിൽ ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്നു.

സെന്റ് അൽഫോൻസാ സൺഡേ സ്‌ക്കൂളിന്റെ നേതൃത്വത്തിൽ വിശ്വാസ പരിശീലനം നടത്തുന്ന ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾ ബൈബിൾ കലോത്സവത്തിലെ വിവിധ ഇനങ്ങളിലുള്ള മത്സരങ്ങളിൽ പങ്കെടുക്കും.

നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിലെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങൾക്ക് സൺഡേ സ്‌ക്കൂൾ പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ നേതൃത്വം നൽകും.

ബാബു മാത്യു, ജിജി ജോസഫ്, ബിനോയ് ജോസ്, ജിസ് ജോസ്, ജിജോ ആന്റണി, ജിജോ ജോസ്, ജിജി ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകും.  ഫാ. പീറ്റർ കാവുമ്പുറം കലോത്സവം ഉദ്ഘാടനം ചെയ്യും.