ണ്ടാഴ്‌ച്ചയായി ബസ് ഡ്രൈവർമാർ നടത്തി വരുന്ന പ്രതിഷേധങ്ങൾ ഫലം കാണാത്തതിനാൽ ഇന്ന് വീണ്ടും സമരവുമായി യൂണിയൻ രംഗത്തിറങ്ങും. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കുള്ളിൽ ഇത് നാലാം തവണയാണ് ബസ് ഡ്രൈവർമാർ സമരം പ്രഖ്യാപിക്കുന്നത്. ഇന്ന് നാല് മണിക്കൂർ ജോലിയിൽ നിന്ന് മാറി നില്ക്കാനാണ് തീരുമാനം.

സമരം മൂലം ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ബസ് സർവ്വീസുകൾ താളം തെറ്റും. ജോലി സുരക്ഷ, വേതനം, ജോലി നിശ്ചയിക്കൽ തുടങ്ങിയ വിഷയങ്ങളിൽ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ഡ്രൈവർമാരുടെ യൂണിയൻ സമരം നടത്തുന്നത്.

റെയിൽ, ട്രാം, ബസ് എന്നിവയുടെ ഡ്രൈവർമാർ സമരവുമായി രംഗത്തുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഏറ്റവും തെരക്കേറിയ സമയങ്ങളിലൊന്നായ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ആറ് വരെയായിരുന്നു പണിമുടക്ക്. ഇത് ഒരു ലക്ഷത്തിലധികം വരുന്ന പതിവ് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. കൂടാതെ യാത്രക്കാരിൽ നിന്ന് ടിക്കറ്റ് എടുക്കാതെ സൗജന്യ യാത്ര ഒരുക്കിയും പ്രതിഷേധിച്ചിരുന്നു.