- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ബ്രിസ്ബനിലെ ബസ് ഡ്രൈവർമാർ രണ്ടാം ദിവസ സമരത്തിലേക്ക്; ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ വലഞ്ഞ് യാത്രക്കാർ
ബ്രിസ്ബനിലെ നൂറ് കണക്കിന് വരുന്ന ബസ് ഡ്രൈവർമാരുടെ സമരം മൂലം യാത്രക്കാർ ദുരിതത്തിൽ. ഇന്നലെ രാവിലെ ആരംഭിച്ച സമരം ഇന്നും തുടരുകയാണ്. ഇതോടെ സ്ഥിരം ബസിനെ ആശ്രയിച്ചിരുന്ന യാത്രക്കാർ ദുരിതത്തിലായി. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് ഡ്രൈവർമാരുടെ യൂണിയൻ സമരവുമായി രംഗത്തിറങ്ങിയത്. രാവിലെ 4.30 മുതൽ വൈകുന്നേരം 6.30 വരെയാണ് സമരം. ഈ സമയത്ത് ബസുകളെ ആശ്രയിക്കേണ്ടി വരുന്നവർ കരുതലെടുക്കണമെന്നും അറിയിച്ചിട്ടുണ്ട്. ബസ് സർവ്വീസ് മുടങ്ങിയത് വിദ്യാർത്ഥികളെയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ പണിമുടക്കിൽ പങ്കെടുക്കാതെ സർവ്വീസ് നടത്തുന്ന ബസുകളും ഉണ്ടെന്ന് റിപ്പോർട്ടുണ്ട്. റെയിൽ, ട്രാം ബസ് യൂണിയനിലെ ചില ഡ്രൈവർമാരാണ് സമരത്തിൽ നിന്ന് വിട്ട് നില്ക്കുന്നത്.
ബ്രിസ്ബനിലെ നൂറ് കണക്കിന് വരുന്ന ബസ് ഡ്രൈവർമാരുടെ സമരം മൂലം യാത്രക്കാർ ദുരിതത്തിൽ. ഇന്നലെ രാവിലെ ആരംഭിച്ച സമരം ഇന്നും തുടരുകയാണ്. ഇതോടെ സ്ഥിരം ബസിനെ ആശ്രയിച്ചിരുന്ന യാത്രക്കാർ ദുരിതത്തിലായി. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് ഡ്രൈവർമാരുടെ യൂണിയൻ സമരവുമായി രംഗത്തിറങ്ങിയത്.
രാവിലെ 4.30 മുതൽ വൈകുന്നേരം 6.30 വരെയാണ് സമരം. ഈ സമയത്ത് ബസുകളെ ആശ്രയിക്കേണ്ടി വരുന്നവർ കരുതലെടുക്കണമെന്നും അറിയിച്ചിട്ടുണ്ട്. ബസ് സർവ്വീസ് മുടങ്ങിയത് വിദ്യാർത്ഥികളെയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ പണിമുടക്കിൽ പങ്കെടുക്കാതെ സർവ്വീസ് നടത്തുന്ന ബസുകളും ഉണ്ടെന്ന് റിപ്പോർട്ടുണ്ട്. റെയിൽ, ട്രാം ബസ് യൂണിയനിലെ ചില ഡ്രൈവർമാരാണ് സമരത്തിൽ നിന്ന് വിട്ട് നില്ക്കുന്നത്.
Next Story