ബ്രിസ്‌ബേൻ: ലോക പ്രശസ്ത സുവിശേഷ പ്രാസംഗികൻ ഫാ. സേവ്യർഖാൻ വട്ടായിലും സംഘവും നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ മാൻസ്ഫീൽഡ് സ്റ്റേറ്റ് ഹൈസ്‌ക്കൂൾ ഹാളിൽ (328 ബ്രോഡ്‌വാട്ടർ റോഡ്, മാൻസ്ഫീൽഡ്) മാർച്ച് 20 മുതൽ 22 വരെ (വെള്ളി, ശനി, ഞായർ)  നടക്കും.

സീറോ മലബാർ സഭ ക്യൂൻസ്‌ലാന്റ് റീജിയണൽ ആണ് അഭിഷേകാഗ്നി സംഘടിപ്പിക്കുന്നത്. ബ്രിസ്‌ബേനിലെ എല്ലാ സീറോ മലബാർ സഭാ സമൂഹങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന കൺവെൻഷനിലേക്ക് എല്ലാ മലയാളി സമൂഹങ്ങളേയും സീറോ മലബാർ ക്യൂൻസ്‌ലാന്റ് ചാപ്ലിൻ ഫാ. പീറ്റർ കാവുമ്പുറം ക്ഷണിക്കുന്നു.

വെള്ളി വൈകിട്ട് 5.30 മുതൽ രാത്രി പത്തു വരെയും ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയും ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയുമാണ് കൺവെൻഷൻ നടക്കുന്നത്.