- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്ബേനിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് ഇടവകയുടെ പത്താം വാർഷികവും വി. ഗീവർഗീസ് സഹദായുടെ പെരുന്നാളിനും തുടക്കമായി
ബ്രിസ്‌ബേൻ: ഇന്ത്യൻ ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ബ്രിസ്‌ബേൻ സെന്റ് ജോർജ്ജ് ഇടവകയുടെ പത്താം വാർഷിക ആഘോഷവും ഇടവക മധ്യസ്ഥനായ വി. ഗീവർഗീസ് സഹദായുടെ പെരുന്നാളും ജൂൺ 7 മുതൽ സമുചിതമായി ആചരിക്കുന്നു. ജൂൺ മാസം 18 -)0 തീയതി വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് മലങ്കര സഭയിലെ പ്രമുഖ ധ്യാന ഗുരുവും, എഴുത്തുകാരനും ഞാലിയാകുഴി ദയറാഗവുമായ റവ. ഫാ. സഖറിയാ നൈനാൻ (സാഖേർ അച്ചൻ) നേതൃത്വം നൽകുന്നതാണ്. പെരുന്നാളിനോടനുബന്ധിച്ച് ഇടവകയുടെ ആത്മീയവും ഭൗതീകവുമായ വളർച്ച ലക്ഷ്യമാക്കി വചന ശുശ്രൂഷ, ഗാന ശുശ്രൂഷ, സമർപ്പണ പ്രാർത്ഥന, മധ്യസ്ഥ പ്രാർത്ഥന, ആദ്യഫല പെരുന്നാൾ, മത ബോധന കൺവെൻഷൻ, കുടുംബ ധ്യാനം, ഫാമിലി കൗൺസിലിങ് എന്നിവയും പെരുന്നാൾ ശുശ്രൂഷകളായ വി. കുർബ്ബാന, പ്രദക്ഷിണം എന്നിവയോട് ചേർന്ന് നടത്തപ്പെടുന്നു. പെരുന്നാൾ സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇടവക വികാരി അജീഷ് അച്ചനും പെരുന്നാൾ കമ്മിറ്റി കൺവീനേഴ്‌സും അറിയിച്ചു. പെരുന്നാളിൽ പങ്കെടുത്ത് വി. ഗീവർഗീസ് സഹദായുടെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും പ്രത്
ബ്രിസ്‌ബേൻ: ഇന്ത്യൻ ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ബ്രിസ്‌ബേൻ സെന്റ് ജോർജ്ജ് ഇടവകയുടെ പത്താം വാർഷിക ആഘോഷവും ഇടവക മധ്യസ്ഥനായ വി. ഗീവർഗീസ് സഹദായുടെ പെരുന്നാളും ജൂൺ 7 മുതൽ സമുചിതമായി ആചരിക്കുന്നു.
ജൂൺ മാസം 18 -)0 തീയതി വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് മലങ്കര സഭയിലെ പ്രമുഖ ധ്യാന ഗുരുവും, എഴുത്തുകാരനും ഞാലിയാകുഴി ദയറാഗവുമായ റവ. ഫാ. സഖറിയാ നൈനാൻ (സാഖേർ അച്ചൻ) നേതൃത്വം നൽകുന്നതാണ്.
പെരുന്നാളിനോടനുബന്ധിച്ച് ഇടവകയുടെ ആത്മീയവും ഭൗതീകവുമായ വളർച്ച ലക്ഷ്യമാക്കി വചന ശുശ്രൂഷ, ഗാന ശുശ്രൂഷ, സമർപ്പണ പ്രാർത്ഥന, മധ്യസ്ഥ പ്രാർത്ഥന, ആദ്യഫല പെരുന്നാൾ, മത ബോധന കൺവെൻഷൻ, കുടുംബ ധ്യാനം, ഫാമിലി കൗൺസിലിങ് എന്നിവയും പെരുന്നാൾ ശുശ്രൂഷകളായ വി. കുർബ്ബാന, പ്രദക്ഷിണം എന്നിവയോട് ചേർന്ന് നടത്തപ്പെടുന്നു.
പെരുന്നാൾ സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇടവക വികാരി അജീഷ് അച്ചനും പെരുന്നാൾ കമ്മിറ്റി കൺവീനേഴ്‌സും അറിയിച്ചു. പെരുന്നാളിൽ പങ്കെടുത്ത് വി. ഗീവർഗീസ് സഹദായുടെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും പ്രത്യേകിച്ച് ഇടവകാംഗങ്ങളെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.
പള്ളിയുടെ അഡ്രസ്സ്:
481 ബ്രോഡ് വാട്ടർ റോഡ്,
മാൻസ് ഫീൽഡ്.
വിശദ വിവരങ്ങൾക്ക്, വികാരി റവ. ഫാ. അജിഷ് അലക്‌സ് - 0466081967, കൺവീനർമാരായ ജേക്കബ്ബ് വർഗീസ് - 0402718856, സതീഷ് ബാബു - 0421223662എന്നിവരുമായി ബന്ധപ്പെടുക