ബ്രിസ്ബൻ: ബ്രിസ്‌ബേനിൽ നാലുനാൾ നീളുന്ന വി. തോമാശ്ലീഹായുടെ തിരുനാളിന് കൊടിയേറി. ബ്രിസ്ബൻ സെന്റ് തോമസ് കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ അക്കേഷ്യാറിഢ്ജ് ഔർ ലേഡി ഓഫ് ഫാാത്തിമ പള്ളിയിൽ നടക്കുന്ന ഇടവക തിരുനാൾ ആഘോഷങ്ങൾ ജൂലൈ ആറിന് സമാപിക്കും.

സീറോ മലബാർ സഭ ബ്രിസ്‌ബേൻ ചാപ്ലിൻ ഫാ. പീറ്റർ കാവും പുറം കൊടിയേറ്റൽ കർമ്മം നിർവ്വഹിച്ചു. തുടർന്ന് നടന്ന ആഘോഷമായ സമൂഹ ബലിക്ക് ഹോളണ്ട് പാർക്ക് പള്ളി വികാരി ഫാ. ജോസഫ് തോട്ടാൻകര മുഖ്യകാർമികത്വം വഹിച്ചു. ഫാ. പീറ്റർ കാവുംപുറം, ഫാ. ജെയ്‌സൺ എന്നിവർ സഹകാർമികരായിരുന്നു.