ബ്രിസ്ബൻ പ്രിൻസസ് അലക്‌സാഡ്ര ഹോസ്പിറ്റലിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി ലോക്ഡൗണിൽ. മാത്രമല്ല വൈറസ് ബാധയുള്ള ആൾ സമൂഹവുമായി സമ്പർക്കത്തിലായിരുന്നുവെന്ന് ക്വീൻസ്ലാന്റ് ആരോഗ്യവകുപ്പ് വെള്ളിയാഴ്ച രാത്രി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഇതോടെ കഫേ, ജിം എന്നിവ അടക്കം ഹൈ റിസ്‌ക് പ്രദേശങ്ങളാണ്.

ഇദ്ദേഹവുമായി സമ്പർക്കത്തിലായ രോഗികളെയും, ജീവനക്കാരെയും, കുടുംബാംഗങ്ങളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
അത്യാവശ്യമല്ലാത്ത സന്ദർശനം ആശുപത്രി അനുവദിക്കുന്നില്ല. പ്രിൻസസ് അലക്സാൻഡ്ര ആശുപത്രി സന്ദർശിക്കുന്നവർ മാസ്‌ക് ധരിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

അടിയന്തരമല്ലാത്ത ഔട്ട് പേഷ്യന്റ് ബുക്കിംഗുകളും ഇലക്റ്റിവ് ശസ്ത്രക്രിയകളും മാറ്റിവച്ചു.ആശുപത്രിയുടെ എമർജൻസി വിഭാഗം അടച്ചിട്ടില്ല. കൂടുതൽ സംരക്ഷണം ആവശ്യമായവർ മറ്റ് ആശുപത്രികളിലോ ജി പി യെയോ സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു.