രാജ്യത്ത് ഇതുവരെ ഉണ്ടായിരുന്ന കനത്ത ചൂടിന് ശമാനമായി മഴയെത്തി. എന്നാൽ മഴ ശക്തമായതോടെ പല പ്രദേശങ്ങളിലും വൻനാശഷ്ടത്തിന് സാധ്യതഉണ്ടെന്നാണ് റിപ്പോർട്ട്. പല പ്രദേശങ്ങളിലും മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് പല ഭാഗങ്ങളിലും മഴയെത്തിയത്. കാലവസ്ഥാ വിഭാഗം മുമ്പ് തന്നെ മഴയെത്തുമെന്ന് പ്രവചനം നടത്തിയിരുന്നു. ന്യൂസൗത്ത് വെയ്ൽസിൽ ഇന്ന് വൈകുന്നേരത്തോടെ ശക്തമായ കാറ്റും മഴയുമെത്തുമെന്നാണ് കരുതുനന്ത്.

മഴതുടർന്നാൽ വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു.