ബ്രിസ്‌ബെയ്ൻ: ബ്രിസ്‌ബെയ്ൻ മലയാളി അസോസിയേഷൻ (ബിഎംഎ) തിരുവോണം 2015 ആഘോഷിച്ചു. ബ്രാക്കൻ റിഡ്ജ് സ്റ്റേറ്റ് ഹൈസ്‌കൂൾ ഹാളിൽ നടന്ന ആഘോഷ പരിപാടികളിൽ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് കൗൺസിലർ ഫിയോണ കിങ്, കൗൺസിലർ അമന്ത കൂപ്പർ, കൗൺസിലർ നോം വിന്നം, മുൻ സാമൂഹ്യ വികസന മന്ത്രി ട്രേസി ഡേവീസ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു വിവിധ കലാ, സാംസ്‌കാരിക പരിപാടികളും ഓണസദ്യയും നടന്നു.

ജോസഫ് സേവ്യർ, രാജേഷ് നായർ, തോമസ് പുല്ലൻ, ജോസ് കാച്ചപ്പിള്ളി, സോയി ജോസ്, അനീഷ് തോമസ്, ജോൺ മൂഴിയിൽ, ബിബിൻ തുരുത്തിക്കര തുടങ്ങിയവർ ആഘോഷങ്ങൾക്കു നേതൃത്വം നൽകി. സജിനി ഫിലിപ്പ് അവതാരകയായിരുന്നു.