ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ൻ മലയാളി അസോസിയേഷനും ബ്രിസ്‌ബെയ്ൻ സിറ്റി കൗൺസിലും സംയുക്തമായി മൾട്ടി കൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.

മാർച്ച് 12നു (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് സ്റ്റാഫോർഡ് കീയോംഗ് പാർക്കാണു വേദി. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഫുഡ് സ്റ്റാളുകളും വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.

പ്രസിഡന്റ് ജോസഫ് സേവ്യർ, സെക്രട്ടറി രാജേഷ് നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റി ഫെസ്റ്റിവലിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.