ബ്രിസ്ബേൻ: സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ പുതിയ തരംഗം തീർത്തുബ്രിസ്ബനിൽ മഞ്ജു വാരിയർ ഷോ. ബ്രിസ്ബനിൽ മെയ് മാസം 6 - ആം തിയതിഞായറാഴ്ച വൈകിട്ട് 5.30 നു സൗത്ത് ബ്രിസ്ബേൻ മാറ്റർ ഹോസ്പിറ്റലിന്പിറകു വശത്തുള്ള എഡ്മണ്ട് റൈസ് പെർഫോമിങ് ആർട്‌സ് സെന്ററിൽവച്ച് നടത്തപ്പെടുന്ന മഞ്ജു വാരിയർ ഷോയുടെ ഒരുക്കങ്ങ്ൾപൂർത്തിയായതായി സംഘടകർ അറിയിച്ചു.

സ്ത്രീ ജനങ്ങളുടെ മികച്ചപിന്തുണയാണ് ഓസ്ട്രേലിയയിലുടനീളം ഈ ഷോക്ക്‌ലഭിച്ചു കൊണ്ടിരിക്കുന്നത്. ബ്രിസ്ബണിൽ പല ക്ലാസുകളിലും ചുരുങ്ങിയസീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. ആയതിനാൽ ടിക്കറ്റ് എടുക്കാൻതാല്പര്യമുള്ളവർ എത്രയും വേഗം www.magicmoon.com.au എന്ന സൈറ്റിൽനിന്നും ടിക്കറ്റ് എടുക്കേണ്ടതാണെന്നു സംഘടകർ അറിയിക്കുന്നു.സിംഗപ്പൂർ ഷോയുടെ ഒഫീഷ്യൽ ട്രാവൽ പാർട്ണർ.പരിപാടിയുടെ കോർഡിനേറ്റര്മാരായ കൃഷ്ണൻ മേനോൻ , ടോംജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ വിജയത്തിനായിവിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

മലയാളികളുടെ സ്വകാര്യ അഹങ്കാരവും അവർക്കു എന്നുംപ്രിയങ്കരിയുമായ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ പ്രധാനആകരഷണമാകുന്ന സ്‌നേഹപൂർവ്വം മഞ്ജു വാരിയർ ആൻഡ്
ഫ്രണ്ട്സ് എന്ന മെഗാ ഷോയിൽ പന്ത്രണ്ടാം വയസ്സ് മുതൽ വയലിൻതന്ത്രികളിൽ ഫ്യൂഷൻ വിസ്മയം തീർക്കുന്ന, വേദികളിൽ തന്റെവിരലുകളാൽ ഫ്യൂഷൻ സംഗീതമഴ തീർക്കുന്ന വയലിൻ മാസ്റ്റർ
ബാലഭാസ്‌കറിനൊപ്പം A R റഹ്മാൻ ഷോയിലെ നിറ സാന്നിധ്യവും ,സുപ്രസിദ്ധ തെന്നിത്യൻ പിന്നണി ഗായകനുമായ, നാഷനൽ അവാർഡ്ജേതാവ്  നരേഷ് അയ്യർ കൂടിയാവുമ്പോൾ പ്രേക്ഷകർസംഗീതസാന്ദ്രമായ ഒരു സായംസന്ധ്യക്ക് സാക്ഷികളാകും.

ഇവരോടൊപ്പം മലയാളത്തിലെ ക്ലാസിക് ഗായകൻ മധുബാലകൃഷ്ണൻ, സ്റ്റേജ് ഷോകളിലെ അടിപൊളി പെർഫോമറുംകര്ണാടിക് സംഗീതജ്ഞയുമായ മഞ്ജരി, Indian Idol Junior എന്ന മ്യൂസിക്
റിയാലിറ്റി ഷൗയിലൂടെ പ്രേഷകരുടെ ഹരമായി മാറിയ വൈഷ്ണവ്ഗിരീഷ്, ഇരട്ട ശബ്ദത്തിൽ (duet ) പാടി കാണികളെ അമ്പരപ്പിക്കുന്ന സ്റ്റേജ്ഷോകളിലെ പവർ ബാങ്ക് ലക്ഷ്മി ജയൻ തുടങ്ങിയ അനുഗ്രഹീതഗായകരും, അവരോടൊപ്പം ലീഡ് ഗിറ്റാറിസ്‌റ് ആയി എ ആർ റഹ്മാൻ
ഷോയിൽ നിന്നും മോഹിനി ഡേയ് ഉൾപ്പെടെ ഇന്ത്യയിലെ തന്നെഏറ്റവും പ്രേശസ്തരായ വാദ്യമേളക്കാരും ഒത്തു ചേരുമ്പോൾസ്‌നേഹപൂർവ്വം മഞ്ജു വാരിയർ ഷോക്ക് പ്രേക്ഷകരായി എത്തുന്നവർഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു സംഗീത വിരുന്നിനായിരിക്കുംസാക്ഷ്യം വഹിക്കുക.

നൃത്തവും, നാടകവും കൂടി മനോഹരമായി സമനയിപ്പിച്ച കുച്ചുപ്പുടിയുംഭാവ-രാഗ- താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂടിച്ചേർന്ന ഭാരതനാട്യവും കൂടിയുമ്പോൾ നയനമനോഹരമായ ഒരപൂർവ്വ വിരുന്നാവുംമഞ്ജു വാരിയർ ഷോ എന്നതിൽ സംശയമില്ല. പ്രശസ്ത കൊറിയോഗ്രാഫർസുനിത റാവു നൃത്ത സംവിധാനം നിർവഹിക്കുന്ന ബോളിവുഡ് നൃത്തങ്ങൾ
ഈ പരിപാടിയുടെ മറ്റൊരാകർഷണമാണ്. ജി. അശോക് കുമാറിന്റെസംവിധാന മികവിലാണ് സ്‌നേഹപൂർവ്വം എന്ന പേരിലുള്ള സ്റ്റേജ് ഷോഅരങ്ങിലെത്തുന്നത്. സ്‌നേഹപൂർവത്തിനു ശബ്ദ ദൃശ്യ മികവേകുന്നത്ഫ്രാൻസിസും ക്യമിയോ ശ്രീകാന്തുമാണ്.

പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വളരെ മിതമായ നിരക്കിലാണ്ഈ ഷോയുടെ ടിക്കറ്റ് പ്രൈസ് എന്നതാണ് മഞ്ജു വാരിയർ ഷോയുടെ മറ്റൊരുപ്രത്യേകത. പരിപാടിയുടെ സ്‌പോൺസേർസ് അകമഴിഞ്ഞു സഹകരിക്കുന്നത്‌കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നു മലയാളി അസോസിയേഷൻ ഓഫ്ക്വീൻസ് ലാൻഡ് പ്രസിഡന്റ് അനിൽ സുബ്രമണ്വും കോർഡിനേറ്റകൃഷ്ണൻ മേനോനും അറിയിച്ചുസ്‌നേഹപൂർവ്വം പരിപാടി ഓസ്‌ട്രേലിയൻ നഗരങ്ങളായ പെർത്ത്, സിഡ്‌നി,മെൽബൺ, ബ്രിസ്‌ബേൻ എന്നിവിടങ്ങളിൽ എത്തിക്കുന്നത് ജോബിൻ ജോയ്‌സേവ്യറിന്റെ നേതൃത്വത്തി ലുള്ള സമന്വയ ഈവെന്റ്‌സ് ആണ്.