ബ്രിസ്‌ബേൻ: കുട്ടികളുടെ വിശ്വാസജീവിതത്തിന്റെ മുഖ്യവഴികാട്ടി മാതാപിതാക്കളാണെന്ന് സീറോ മലബാർ രൂപതാധ്യാക്ഷൻ മാർ ബോസ്‌കോ പുത്തൂർ. ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ ദേവാലയത്തിൽ 16 കുട്ടികൾക്ക് പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും നൽകിക്കൊണ്ട് വചനസന്ദേശം നൽകുകയായിരുന്നു മാർ ബോസ്‌കോ പുത്തൂർ.

ഇടവക വികാരി ഫാ. വർഗീസ് വാവോലി തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. ഫാ.സാജു, ഫാ. ജോബി എന്നിവർ സഹകാർമികരായിരുന്നു. നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയാങ്കണത്തിൽ നടന്ന ശുശ്രൂഷകൾക്കു ശേഷം ആലീസ് സ്പ്രിങ് ഓർക്കസ്ട്രയുടെ ഗാനമേളയും സ്‌നേഹവിരുന്നു ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ടോമി ഇരുപ്പിൽ നന്ദിരേഖപ്പെടുത്തി.