ബ്രിസ്‌ബേൻ: ഫാ. സേവ്യർ ഖാൻ വട്ടായിയും സംഘവും നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷന് തുടക്കമായി. 22 വരെ മാൻസ് ഫീൽഡ് സ്റ്റേറ്റ് ഹൈസ്‌കൂൾ ഹാളിൽ (328 ബ്രോഡ് വാട്ടർ റോഡ്, മാൻസ് ഫീൽഡ്) കൺവെൻഷൻ സംഘടിപ്പിച്ചിരുന്നത് സീറോ മലബാർ കത്തോലിക്കാ സമൂഹങ്ങളുടെ സെന്ററൽ കോർഡിനേഷൻ കമ്മിറ്റിയാണ്.

കൺവെൻഷൻ സമയം: 20ന് വെള്ളി വൈകീട്ട് 5.30 മുതൽ 10.00 വരെ, 21ന് ശനി രാവിലെ 9.00 മുതൽ വൈകീട്ട് 5 വരെ
22ന് ഞായർ രാവിലെ 9.00 മുതൽ വൈകീട്ട് 5 വരെ.

വിദൂര സ്ഥളങ്ങളിൽ നിന്ന് കൺവെൻഷനിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് സൗജന്യ താമസ സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുന്നതാണ്. കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ആത്മീയ നവീകരണത്തിനുള്ള ഈ അസുലഭ അവസരം വിനിയോഗപ്പെടുത്താൻ എല്ലാ ക്രിസ്തീയ വിശ്വാസികളെയും, സീറോ മലബാർ ക്യൂൻസ് ലാന്റ് ചാപ്ലിൻ പ്രത്യേകം ക്ഷണിച്ചു. അനേകം മലയാളി വൈദീകർ പങ്കെടുക്കും. എല്ലാം ദിവസവും വിശുദ്ധ കുർബാന മധ്യസ്ഥ പ്രാർത്ഥനകൾ, വചന പ്രഘോഷണം ആരാധന കൈവെയ്പ് ശ്രുശ്രൂഷ രോഗികൾക്ക് വേണ്ടി സൗഖ്യ ശുശ്രൂഷ, കുമ്പസാരത്തിനും കൗണ്ടസിലിംഗിനും പ്രത്യേക സൗകര്യം.
ബ്രിസ്‌ബേൻ അതിരൂപതാ അധ്യക്ഷൻ മാർ മാർക്ക് കോൾറിഡ്ജ് കൺവെൻഷനിൽ പങ്കെടുത്ത് സമാപന ആശീർവാദം നൽകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
സീറോ മലബാർ സെന്ററൽ കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി: ജോളി കരുമത്തി - 0422202684
കൺവീനർ  ടോം ജോസഫ് 0422202684