ബ്രിസ്‌ബേൻ: ലോക പ്രശസ്തസുവിശേഷ പ്രാസംഗികൻ ഫാ. സേവ്യർ ഖാൻ വട്ടായിലും സംഘവും നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ മാൻസ് ഫീൽഡ് സ്റ്റേറ്റ് ഹൈസ്‌കൂൾ ഹാളിൽ (328 ബ്രോഡ് വാട്ടർ റോഡ്, മാൻസ് ഫീൽഡ്) 20, 21, 22 വെള്ളി ശനി, ഞായർ തീയതികളിൽ നടക്കും.

സീറോ മലബാർ സഭ ക്യൂൻസ് ലാന്റ് റീജിയനാണ് അഭിഷേകാഗ്നി സംഘടിപ്പിക്കുന്നത്. ബ്രിസ്‌ബേനിലെ എല്ലാ സീറോ മലബാർ സഭാ സമൂഹങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന കൺവെൻഷനിലേയ്ക്ക് എല്ലാ മലയാളി സമൂഹങ്ങളെയും സീറോ മലബാർ ക്യൂൻസ് ലാന്റ് ചാപ്ലിൻ ഫാ. പീറ്റർ കാവുമ്പുറം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

വിദൂരസ്ഥലങ്ങളിൽ നിന്നു കൺവെൻഷനിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് സൗജന്യമായി താമസ സൗകര്യം ഏർപ്പെടുത്തികൊടുക്കുന്നതാണ്. താമസസൗകര്യം ആവശ്യമുള്ളവർ സോണി കുര്യൻ (0470237086) ഷൈനി ജോയി (0469894650) എന്നിവരുമായി ബന്ധപ്പെടുക. കൺവെൻഷനിൽ പങ്കെടുക്കുന്ന എല്ലവർക്കും സൗജന്യമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുക്കുന്ന കൺവെൻഷന്റെ ക്രമീകരണങ്ങൾക്കായി പാലാ ജോർജ്, ജെയ്‌സ് പെരുമാലിൽ, ജോസ് കണ്ണൂർ, സന്തോഷ് മാത്യു, ജിജി ജോർജ്, റെജി ജോർജ്, സാജൻ, വിജോയ് പോൾ, ഷീൻ പോൾ, ബേബിച്ചൻ, സിബി തോമസ്, റെജി ജോസഫ്, സോമി തോമസ്, സുനിൽ കുന്നത്ത്, ബാബു സൗരിമാക്കൽ, ബെറ്റി തോമസ് തുടങ്ങിയവരുടെ പ്രത്യേക സമിതി പ്രവർത്തിച്ചുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
സീറോ മലബാർ ചർച്ച് സെന്ററൽ കമ്മിറ്റി
സെക്രട്ടറി - ജോളി കരുമത്തി.  ( 07423273295)
കൺവീനർ ടോം ജോസഫ് (0422202684)