- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ബ്രിസ്ബൈനിലെ ഇന്ന് ലോക്ക്ഡൗൺ ഇന്ന് പിൻവലിക്കും; മാസ്‌ക് അടക്കം ഉള്ള നിയന്ത്രണങ്ങൾ രണ്ടാഴ്‌ച്ച കൂടി തുടരും
ബ്രിസ്ബനിൽ പ്രഖ്യാപിച്ചിരുന്ന ലോകഡൗൺ ഇന്ന് പിൻവലിക്കും. എന്നാൽ മാസ്‌കം അടക്കം ഉള്ള നിയന്ത്രണങ്ങൾ രണ്ടാഴ്‌ച്ച കൂടി തുടരും.ക്വീൻസ്ലാന്റിൽ ഒരു പുതിയ കോവിഡ് ബാധ മാത്രം സ്ഥിരീകരിച്ചതിനാൽ ആണ് ബ്രിസ്ബൈനിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് സർക്കാർ അറിയിച്ചത്.
വ്യാഴാഴ്ച (ഇന്ന്) ഉച്ചക്ക് 12 മണിക്കാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നത്.ലോക്ക്ഡൗൺ പിൻവലിക്കുന്നതോടെ ബ്രിസ്ബൈൻകാർക്ക് ഈസ്റ്റർ ആഘോഷിക്കാമെന്ന് പ്രീമിയർ അറിയിച്ചു.അതേസമയം ചില നിയന്ത്രണങ്ങൾ നിലനിൽക്കും.സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധമായും തുടരും. രണ്ടാഴ്ചത്തേക്കാണ് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്.
വ്യാഴാഴ്ച (ഇന്ന്) ഉച്ചക്ക് 12 മണി മുതൽ ഏപ്രിൽ 15 ഉച്ചവരെ കെട്ടിടത്തിനകത്തും പുറത്തും മാസ്‌ക് നിര്ബന്ധമാണ്. കൂടാതെ വീടുകളിൽ ഒത്തുചേരാവുന്നവരുടെ എണ്ണവും 30 ആയി തുടരും.വൈറസ് ബാധ തീർത്തു ഇല്ലാതായില്ലെന്നും അതുകൊണ്ട് തന്നെ ബിസിനസ്സുകളും ആരാധനാലയങ്ങളും രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ പാലിക്കണമെന്നും പ്രീമിയർ നിർദ്ദേശിച്ചു.
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച രോഗബാധയിൽ ഒമ്പതും ഹോട്ടൽ ക്വാറന്റൈനിൽ കഴിയുന്നവരാണ്. ക്വീൻസ്ലാന്റിൽ സജ്ജീവമായ 82 കേസുകളാണ് ഉള്ളത്.