ബ്രിസ്‌ബേൻ:സെന്റ് അൽഫോൻസാ സൺഡേസ്‌ക്കൂൾ വാർഷികം ആഘോഷിച്ചു. ചെംസൈഡ് ക്രേഗ്‌സലി സ്റ്റേറ്റ് പ്രൈമറി സ്‌ക്കൂൾ ഹാളിൽ വച്ച് ദിവ്യബലിയോടുകൂടി ആരംഭിച്ച ആഘോഷപരിപാടികൾക്ക് സെന്റ് അൽഫോൻസാ സൺഡേസ്‌ക്കൂൾ പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ നേതൃത്വം നൽകി.  ബൈബിൾ കലോത്സവം 2014 വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.  സൺഡേസ്‌ക്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

സീറോ മലബാർ ക്യൂൻസ്ലാന്റ് ചാപ്ലിൻ ഫാ.പീറ്റർ കാവുമ്പുറം, ഫാ. തോമസ് മണിമല, ഫാ. പോൾ ചക്കാനിക്കുന്നേൽ വിശിഷ്ടാതിഥിതിയായിരുന്നു.

സൺഡേസ്‌ക്കൂൾ ഹെഡ്‌മാസ്റ്റർ ബാബു മാത്യു 2014-ലെ പ്രവർത്തന റിപ്പോർട്ട് വായിച്ചു.  അനുചാക്കോ സ്വാഗതവും ജസ്റ്റിൻ ജോളി കരുമത്തി നന്ദിയും പറഞ്ഞു.  സമൂഹ വിരുന്നോടുകൂടി ആഘോഷങ്ങൾ സമാപിച്ചു.