ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സെന്റ് തോമസ് സൺഡേ സ്‌കൂൾ ബൈബിൾ കലോത്സവം ഹോളണ്ട് പാർക്ക് സെന്റ് ജോവാകിം പള്ളിയിൽ വച്ച് നടത്തി.

രാവിലെ 9.30 ന് ആരംഭിച്ച ദിവ്യബലിയിൽ ഫാ. ജോസഫ് തോട്ടുംകര മുഖ്യകാർമ്മികനായിരുന്നു. സൺഡേ സ്‌കൂൾ കുട്ടികളുടെ ഗായകസംഘം ആലപിച്ച ഗാനങ്ങൾ ദിവ്യബലിക്ക് ഭക്തിസാന്ദ്രത നൽകി.

ദിവ്യബലിക്ക് ശേഷം ബൈബിളും വായിച്ചുകൊണ്ട് പ്രധാന മത്സരവേദിയിലേയ്ക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രദക്ഷിണം ബൈബിൾ കലോത്സവത്തിന് നിറപ്പകിട്ടേകി. തുടർന്ന് 5 വേദികളായി നടന്ന വിവിധ മത്സരങ്ങളിൽ മുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ബൈബിൾ റീഡിങ്, സ്റ്റോറി ടെല്ലിങ്, ലളിതഗാനം, സിംഗിൾ ഡാൻസ്, ഫാൻസിഡ്രസ്, പ്രസംഗം, പെയിന്റിങ്, ഡ്രോയിങ്, ഉപന്യാസ രചന തുടങ്ങി 12 ഓളം ഇനങ്ങളിൽ മത്സരം നടക്കുകയുണ്ടായി. വികാരി ഫാ. വർഗ്ഗീസ് വാവോലിൽ സൺഡേ സ്‌കൂൾസ്റ്റാഫ് സെക്രട്ടറി റ്റോം ജോസഫ് കലോത്സവം കോർഡിനേറ്റഷൻ ട്രസ്റ്റിമാരായ സിബി ജോസഫ്, തോമസ് കാച്ചപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ മതബോധനാധ്യാപകർ പാരിഷ് അംഗങ്ങൾ രക്ഷകർത്താക്കൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

-