- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഡ്രൈവർമാരില്ല; ക്വീൻസ് ലാൻഡ് റെയിൽവേ സർവീസുകൾ വെട്ടിക്കുറച്ചു;പുതിയ സമയവിവരപ്പട്ടിക പുറത്ത്; യാത്രക്കാർക്ക് ദുരിതം
ബ്രിസ്ബേൻ : ഡ്രൈവർമാരില്ലാത്തതിനാൽ ക്വീൻസ് ലാൻഡ് റെയിൽവേ സർവ്വിസുകൾ വെട്ടിക്കുറച്ചു. പുതുക്കിയ റയിൽവേ സമയവിവരപ്പട്ടിക പുറത്തിറക്കി. ഡ്രൈവർമാരുടെ കുറവാണ് 333 സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കാരണമായി റെയിൽവേ അറിയിച്ചത്. സർവീസുകൾ വെട്ടിക്കുറച്ചത് സ്ഥിരം യാത്രക്കാരെ വലയ്ക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ക്വീൻസ് ലാൻഡ് റെയിൽവേ ഇടക്കാല ടൈംടേബിൾ പ്രസിദ്ധപ്പെടുത്തുന്നത്. പുതിയ ടൈംടേബിൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തിനകത്തുള്ള റെയിൽ നെറ്റ്‌വർക്കിൽ എല്ലായിടത്തും വെട്ടിക്കുറയ്ക്കലുകൾ നടത്തിയിട്ടുണ്ടെന്ന് റെയിൽവേ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് നീൽ സ്‌കെയിൽസ് അറിയിച്ചു. പുതിയ ലൈനുകളിൽ നൂറ് ഡ്രൈവർമാരും നൂറ് ഗാർഡുമാരും അധികമായി ആവശ്യമുണ്ടെന്ന് സ്‌കെയിൽസ് പറഞ്ഞു
ബ്രിസ്ബേൻ : ഡ്രൈവർമാരില്ലാത്തതിനാൽ ക്വീൻസ് ലാൻഡ് റെയിൽവേ സർവ്വിസുകൾ വെട്ടിക്കുറച്ചു. പുതുക്കിയ റയിൽവേ സമയവിവരപ്പട്ടിക പുറത്തിറക്കി. ഡ്രൈവർമാരുടെ കുറവാണ് 333 സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കാരണമായി റെയിൽവേ അറിയിച്ചത്. സർവീസുകൾ വെട്ടിക്കുറച്ചത് സ്ഥിരം യാത്രക്കാരെ വലയ്ക്കും.
രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ക്വീൻസ് ലാൻഡ് റെയിൽവേ ഇടക്കാല ടൈംടേബിൾ പ്രസിദ്ധപ്പെടുത്തുന്നത്. പുതിയ ടൈംടേബിൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തിനകത്തുള്ള റെയിൽ നെറ്റ്‌വർക്കിൽ എല്ലായിടത്തും വെട്ടിക്കുറയ്ക്കലുകൾ നടത്തിയിട്ടുണ്ടെന്ന് റെയിൽവേ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് നീൽ സ്‌കെയിൽസ് അറിയിച്ചു. പുതിയ ലൈനുകളിൽ നൂറ് ഡ്രൈവർമാരും നൂറ് ഗാർഡുമാരും അധികമായി ആവശ്യമുണ്ടെന്ന് സ്‌കെയിൽസ് പറഞ്ഞു
Next Story